തൃശ്ശൂരിലും കോട്ടയത്തും ലഹരി മരുന്ന് വേട്ട; മാളയിൽ കഞ്ചാവ് കടത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചു
തൃശ്ശൂർ: തൃശ്ശൂരിലെ മാളയിൽ കഞ്ചാവ് കടത്തിയ കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. മാള സ്വദേശി കളപ്പുരയ്ക്കൽ രഞ്ജിത്തിനാണ് പരിക്കേറ്റത്. കാർ യാത്രക്കാരനെ നാട്ടുകാർ പിടികൂടി. ഇയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ കയ്യിലുണ്ടായിരുന്ന കഞ്ചാവ് ഇയാൾ സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞെങ്കിലും എക്സൈസ് ഉദ്യോഗസ്ഥരെത്തി കണ്ടെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.
കോട്ടയം നഗരത്തിലാണ് എംഡിഎംഎയുമായി യുവാവ് പിടിയിലായത്. വടവാതൂർ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 15 ഗ്രാം എംഡിഎംഎ പിടികൂടി. ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.