പതിനേഴുകാരിയെ വാടക വീട്ടിലും ലോഡ്ജിലും കൊണ്ടുപോയി, പീഡിപ്പിച്ച് ഗർഭിണിയാക്കി; ഒരു കുട്ടിയുടെ പിതാവായ യുവാവ് അറസ്റ്റിൽ
കിളിമാനൂർ : പതിനേഴുകാരിയെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയയാൾ അറസ്റ്റിൽ.കിളിമാനൂർ മുളയ്ക്കലത്തുകാവ് ചരുവിള പുത്തൻവീട്ടിൽ ശ്രീഹരി(26)ആണ് അറസ്റ്റിലായത്. ഇയാൾ ഒരു കുട്ടിയുടെ പിതാവാണ്.പെൺകുട്ടിയുമായി അടുപ്പത്തിലായശേഷം കൂട്ടിക്കൊണ്ടുപോയി ചടയമംഗലത്തെ വാടക വീട്ടിലും ലോഡ്ജുകളിലും താമസിപ്പിച്ചാണ് പീഡിപ്പിച്ചത്. പെൺകുട്ടിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ ചടയമംഗലത്തു കണ്ടെത്തിയത്.മുളയ്ക്കലത്തുകാവിൽ നിന്ന് നഗരൂർ പൊലീസ് പിടികൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.