ആറാട്ടുകടവ് ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ലഹരി വിരുദ്ധ സെമിനാർ നടത്തി
പാലക്കുന്ന് : ആറാട്ടുകടവ് ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ലഹരി വിരുദ്ധ സെമിനാർ നടത്തി. ബേക്കൽ ഡിവൈ.എസ്. പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. സുരേന്ദ്രൻ അധ്യക്ഷനായി.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർ ബോധവത്ക്കരണ ക്ലാസ് നടത്തി. വാർഡ് അംഗം കസ്തുരി ബാലൻ, സെക്രട്ടറി ശശിധരൻ കട്ടയിൽ, ട്രഷറർ എ.കെ.അവിനാശ് എന്നിവർ പ്രസംഗിച്ചു.
വനിതാ സബ് കമ്മിറ്റി ഭാരവാഹികൾ: ബിന്ദു രവി പ്രസി.), അശ്വതി വിവേക് (സെക്ര.), ഇ.വി.സരിത സുജിത്ത്( ട്രഷ.).