ഇറാനിലെ മനുഷ്യാവകാശ സമരങ്ങൾക്ക് ലണ്ടനിൽ ഐക്യദാർഢ്യം; മലയാളികളുടെ പ്രതിഷേധങ്ങൾക്ക് എം എൻ കാരശേരി നേതൃത്വം നൽകും
ലണ്ടൻ: ശിരോവസ്ത്രം ശരിയായി ഉപയോഗിച്ചില്ല എന്നതിന്റെ പേരിൽ ഇറാനിൽ മത പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പീഡിപ്പിച്ചു കൊല്പപെടുത്തിയ മഹ്സ ആമിനി എന്ന 22കാരിയുടെ മരണത്തിലും തുടർന്നുള്ള പ്രതിഷേധക്കാരുടെ കൊലപാതകത്തിലും പ്രതിഷേധിക്കാൻ ലണ്ടനിലെ മലയാളികൾ തയാറെടുക്കുന്നു. ഒക്ടോബർ 23 ശനിയാഴ്ച ലണ്ടനിലെ ഹയാട് പാർക്കിൽ ഉച്ചയ്ക്ക് രണ്ട് മണി മുതലായിരിക്കും പ്രൊഫ എം എൻ കാരശേരിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുക. ലണ്ടനിലെ ഇളയ മകനെയും കുടുംബത്തെയും സന്ദർശിക്കാൻ എത്തിയതാണ് പ്രൊഫ. എം എൻ കാരശേരി.