മൂന്ന് വിക്കറ്റുകൾ വീഴ്ത്തി നിർണായക ഡെത്ത് ഓവറുമായി ഷമി; ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം
ബ്രിസ്ബെയ്ൻ: ലോകകപ്പ് ടി20 മത്സരങ്ങൾക്ക് മുന്നോടിയായുളള രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് റൺസിന്റെ ആവേശകരമായ വിജയം. അവസാന ഓവറിൽ 11 റൺസ് വിജയിക്കാൻ വേണ്ടിയിരുന്ന ഓസ്ട്രേലിയയ്ക്ക് ഷമിയുടെ ഉജ്വല ഫോമിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ആദ്യ രണ്ട് പന്തുകളിൽ കമ്മിൻസ് രണ്ട് വീതം റൺസ് നേടിയെങ്കിലും തുടർന്നുളള നാല് പന്തുകളിൽ അവശേഷിച്ച നാല് ബാറ്റർമാരും പുറത്തായതോടെ ഓസ്ട്രേലിയ 180ന് ഓൾ ഔട്ടായി. ഇന്ത്യൻ ജയം ആറ് റൺസിന്. ഓസ്ട്രേലിയയ്ക്കായി ആദ്യ നാല് ബാറ്റർമാർക്കേ രണ്ടക്കം കാണാനായുളളു. നായകൻ ആരോൺ ഫിഞ്ച് 54 പന്തിൽ 76 റൺസ് നേടി. ഓപ്പണർ മിച്ച് മാർഷ് 18 പന്തുകളിൽ 35 റൺസ് നേടി.suryaനേരത്തെ ആദ്യം ബാറ്റ് ചെയ് ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. കെ എൽ രാഹുൽ 33 പന്തിൽ 57 റൺസ് നേടി. സൂര്യകുമാർ യാദവ് 33 പന്തിൽ 50 റൺസ് നേടി. ഓസ്ട്രേലിയയ്ക്കായി കെയ്ൻ റിച്ചാർഡ്സൺ നാലോവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയ്ക്ക് വേണ്ടി ഷമി ഒരോവറിൽ നാല് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഒരു റൺ ഔട്ടിനും ഷമി കാരണമായി. ഭുവനേശ്വർ കുമാർ മൂന്നോവറിൽ 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.