പതിനെട്ടുകാരിയെ ഓട്ടോ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ച് ഉപേക്ഷിച്ചു
ലഖ്നൗ: ലഖ്നൗവില്‍ ട്യൂഷന് കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ തിരിച്ചുപോവുകയായിരുന്ന പതിനെട്ടുകാരിയെ ഓട്ടോ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം ഉപേക്ഷിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
ഓട്ടോ യാത്രക്കാരിയായ കുട്ടിയെ വിജനമായ സ്ഥലത്തെത്തിച്ചാണ് ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം നഗരത്തിന് സമീപം ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന പോലീസ് വാഹനത്തിലെ ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
പ്രതികള്‍ പെണ്‍കുട്ടിയുടെ തലയില്‍ മര്‍ദിച്ചതായും ഫോണ്‍ തട്ടിയെടുത്തതായും മൂന്ന് മണിക്കൂറോളം പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.