ഇഞ്ചിഞ്ചായി പിടഞ്ഞുമരിക്കുന്നത് നരബലിയിൽ പുണ്യമാണെന്ന് ഷാഫി; കൊല്ലുന്നതിന് മുമ്പ് റോസ്ലിയുടെ ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞു, മുറിവുകളിൽ കറിമസാല തേച്ചുപിടിപ്പിച്ചു
കൊച്ചി: ഇലന്തൂർ നരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കൊച്ചിയിലെ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. ഭഗവൽ സിംഗ് – ലൈല ദമ്പതികളുടെ വീട്ടിലെ തെളിവെടുപ്പിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ.കാലടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന കട്ടപ്പന സ്വദേശി റോസ്ലി (49), ധർമ്മപുരി സ്വദേശിനിയും എളംകുളം ഫാത്തിമമാത ചർച്ച് റോഡിലെ ഒറ്റമുറി വീട്ടിലെ താമസക്കാരിയുമായ പദ്മ (52) എന്നിവരെയാണ് പ്രതികൾ ബലികൊടുത്തത്. ജൂൺ എട്ടിന് രാത്രിയാണ് റോസ്ലി കൊല്ലപ്പെട്ടത്.കൊലപ്പെടുത്തുന്നതിന് മുമ്പ് ഷാഫി റോസ്ലിയുടെ ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞിരുന്നു. തുടർന്ന് മുറിവുകളിൽ കറിമസാല തേച്ചുപിടിപ്പിച്ചു. വായിൽ തുണി തിരുകിവച്ച ശേഷമായിരുന്നു ക്രൂരപീഡനം. ഇര ഇഞ്ചിഞ്ചായി പിടഞ്ഞുമരിക്കുന്നത് നരബലിയിൽ പുണ്യമാണെന്നാണ് ഇയാൾ ഭഗവൽ സിംഗിനോടും ലൈലയോടും പറഞ്ഞിരുന്നത്.