ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാലുമാസം റിമാൻഡിലായിരുന്ന യുവാവ് വീണ്ടും അറസ്റ്റിൽ
പത്തനംതിട്ട: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാലുമാസം റിമാൻഡിലായിരുന്ന യുവാവ് വീണ്ടും അതേ കുറ്റത്തിന് അറസ്റ്റിലായി. കായംകുളം കാർത്തികപള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂർ പടിഞ്ഞാറ്റേതിൽ ലാലുകൃഷ്ണനാ(23- കണ്ണൻ)ണ് പന്തളം പൊലീസിന്റെ പിടിയിലായത്.
കുരമ്പാല സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് സൗഹൃദം നടിച്ച് പീഡിപ്പിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന മതാപിതാക്കൾ പന്തളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.ഐ സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ സൈബൽ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐ നജീബ്, എസ്.സി പി ഓമാരായ നാദർഷാ, ശരത്, സി.പി.ഓമാരായ കൃഷ്ണദാസ്, എസ് അൻവർഷാ എന്നിവരുണ്ടായിരുന്നു.