ലഹരിക്കടിമയായ മകൻ അച്ഛനെയും അമ്മയേയും കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതിയെ പൊലീസ് കീഴടക്കിയത് ആകാശത്തേക്ക് രണ്ട് തവണ വെടിയുതിർത്ത ശേഷം
കോഴിക്കോട്: ലഹരിക്കടിമയായ മകൻ അച്ഛനെയും അമ്മയേയും കുത്തിപ്പരിക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശികളായ ഷാജി, ഭാര്യ ബിജി എന്നിവർക്കാണ് കുത്തേറ്റത്. മകൻ ഷൈനിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഷാജിയും ബിജിയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷാജിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അച്ഛനെയും അമ്മയേയും കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഷൈൻ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇയാളെ കീഴടക്കാൻ പൊലീസ് രണ്ട് തവണ ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. ഇതിനിടെ ഷൈനിനും പരിക്കേറ്റു. ഇയാളും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.