മലപ്പുറം: ഇന്ത്യയെ രക്ഷിയ്ക്കാന്‍ മഹാമുന്നേറ്റം ഒരുക്കി കേരളം മനുഷ്യമഹാശൃംഖല തീര്‍ത്തപ്പോള്‍ അതില്‍ കണ്ണിയാകാന്‍ കശ്മീരിന്റെ പോരാളിയും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ജമ്മു കശ്മീര്‍ നിയമസഭാംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമി മലപ്പുറത്ത് കുന്നുമ്മലിലാണ് ശൃംഖലയില്‍ കണ്ണിയായത്. കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി,മന്ത്രി കെ ടി ജലീല്‍ തുടങ്ങിയവരും ഇവിടെ കണ്ണിയായി. തുടര്‍ന്നു ചേര്‍ന്ന പൊതുയോഗത്തിലും തരിഗാമിയും മറ്റ് നേതാക്കളും സംസാരിച്ചു.വിവേചനപരമായ പൗരത്വ ഭേദഗതിക്കും അപകടകരമായ പൗരത്വ രജിസ്റ്ററിനും എതിരെ കേരളം നടത്തുന്ന പ്രതിരോധം രാജ്യത്തിന് മാതൃകയും പ്രതീക്ഷയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഭേദഗതിയെ ഭരണഘടനാ പ്രശ്നമായി അവതരിപ്പിക്കാൻ കേരളത്തിനായി. ഈ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. പ്രതിപക്ഷവുമായി ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ യോജിച്ച പ്രതിഷേധം രാജ്യം ശ്രദ്ധിച്ചു- അദ്ദേഹം ചൂണ്ടിക്കാട്ടി, ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യമഹാശൃംഖലയാണ് ഞായറാഴ്ച വൈകിട്ട് നാലിന് കേരളം സാക്ഷ്യം വഹിച്ചത് , അതെ യൂ ഡി എഫിന്റെ ആഹ്വാനം തെള്ളി മുസ്ലിം നേതാക്കളും പണ്ഡിതന്മാരും ലീഗ് പ്രവർത്തകരും മനുഷ്യ ചങ്ങലയിൽ അണിനിരന്നു ,കണ്ണൂരും കാസർകോടും മുസ്ലിം ലീഗ് പ്രവർത്തകർ കൂട്ടമായിഎത്തിയത് പരിപാടിക്ക് ആവേശമായി . മനുഷ്യ ചങ്ങല പിന്നാലെ എല്ലാ പ്രദേശങ്ങൾ കേന്ദ്രികരിച്ചു പൊതുയോഗങ്ങളും നടന്നു