അടുത്തിടെ കേരളം കണ്ട ഏറ്റവും വലിയ വേട്ട, എട്ടംഗ സംഘം വെടിവച്ചു കൊന്നത് 42 കാട്ടുപന്നികളെ
ഷൊർണൂർ: കണയം പ്രദേശത്ത് കൃഷി നശിപ്പിച്ചിരുന്ന 42 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ചൊവാഴ്ച്ച പുലർച്ചെ തുടങ്ങിയ ദൗത്യം വൈകിട്ട് 3.30 വരെ നീണ്ടു. എം പാനൽ ലിസ്റ്റ് അംഗം എം.എം സകീർ ഹുസൈന്റെ നേതൃത്വത്തിലുളള എട്ടംഗ സംഘമാണ് പന്നികളെ വെടിവച്ചു കൊന്നത്.ഒരാഴ്ചയ്ക്ക് മുൻപ് കർഷകരുടെ ആവശ്യപ്രകാരം ഒന്നാം വാർഡ് കൗൺസിലർ ഫാത്തിമത്ത് ഫർസാന നഗരസഭാ ചെയർമാൻ എം.കെ ജയപ്രകാശിന് നിവേദനം നൽകിയിരുന്നു. ചെയർമാൻ നഗരസഭാ സെക്രട്ടറിയെ അറിയിച്ചു. തുടർ നടപടിയായാണ് കൃഷി വ്യാപകമായി നശിപ്പിച്ചിരുന്ന പന്നിക്കൂട്ടങ്ങളെ വെടിവച്ച് കൊന്നത്.ഡി.എഫ്.ഒയുടെ പാനാലിൽ ഉൾപ്പെട്ട തോക്ക് ലൈസൻസികളായ അബ്ബാസ് കരിങ്കറ, വാസുദേവൻ, ശ്രീനാഥ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നഗരസഭാ ചെയർമൻ എം.കെ ജയപ്രകാശ്, അംഗം ഫാത്തിമത്ത് ഫർസാന, കർഷകരായ രാമൻ, മൊയ്തു, അജു, റഷീദ്, ഹെൽത്ത് വിഭാഗം ജീവനക്കാരായ കിരൺകുമാർ, സുചിത്ര, ശാലിനി വർഗീസ്, എന്നിവർ സ്ഥലത്തെത്തിയിരുന്നു.