ആ അമ്മയുടെ കണ്ണീരിനോട് മുഖം തിരിച്ചപ്പോൾ അയാളോർത്തില്ല സ്വന്തം മകൾക്കും ഇതേ ഗതി വരുമെന്ന്; കഥപറയും ചിത്രങ്ങൾ കാണാം
റോഡിലെ കുഴികളിൽ വീണുള്ള അപകടങ്ങളെപ്പറ്റി ചാനലുകളിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയുമൊക്കെ ചർച്ചകൾ നടക്കാറുണ്ട്. അപകടങ്ങളുമായി ബന്ധപ്പെട്ടുള്ള അരുൺ രാജ് എന്ന യുവാവിന്റെ ഫോട്ടോ സ്റ്റോറി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പൂക്കച്ചവടക്കാരിയായ യുവതിയുടെ മകൾ റോഡിലെ കുഴിയിൽ വീണ് മരിക്കുന്നതും, ഇവർ നീതി തേടി എം എൽ എയെ സമീപിക്കുന്നതുമാണ് ചിത്രങ്ങളിലുള്ളത്. ആ അമ്മയുടെ പരാതിയോട് എം എൽ എ മുഖം തിരിക്കുകയാണ്. അതേ കുഴി കാരണം ജനപ്രതിനിധിയുടെ മകൾ മരിക്കുന്നതും നേരത്തെ കണ്ട അമ്മ അയാളെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.
ആ അമ്മയുടെ പരാതിയിൽ അന്ന് നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് ഈ അപകടം ഉണ്ടാകില്ലായിരുന്നുവെന്നാണ് ചിത്രങ്ങളിലൂടെ അരുൺ രാജ് പറയുന്നത്. ഫേസ്ബുക്കിലാണ് യുവാവ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.