വണ്ണമുള്ള സ്ത്രീകളെ തന്നാൽ എത്ര കോടി വേണമെങ്കിലും തരാം, സേട്ടിന് വേണ്ടിയാണ്; ഷാഫി പറഞ്ഞതിനെക്കുറിച്ച് സുഹൃത്ത്
കൊച്ചി:വണ്ണമുള്ള തമിഴ് സ്ത്രീകളെ ഷാഫി നോട്ടമിട്ടിരുന്നെന്ന ഷാഫിയുടെ മുൻ സുഹൃത്തിന്റെ വെളിപ്പെടുത്തൽ പൊലീസ് ഗൗരവത്തോടെ എടുത്തിട്ടുണ്ട്. മദ്യപിച്ചിരിക്കുന്ന സമയത്ത് എത്ര കോടി വേണമെന്ന് ഷാഫി ചോദിച്ചെന്നും വണ്ണമുള്ള സ്ത്രീകളുണ്ടെങ്കിൽ പണം കിട്ടുമെന്ന് പറഞ്ഞതായുമാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. ഒരു സേട്ടിന് വേണ്ടിയാണ് സ്ത്രീകളെന്നും വണ്ണമുള്ള ഒരു സ്ത്രീക്ക് ഒരു കോടി കിട്ടുമായിരുന്നെന്നും പറഞ്ഞു. ഒന്നോ രണ്ടോ തമിഴ് സ്ത്രീകളെ ശരിയാക്കിയിട്ടുണ്ട്. ഇവർ തിരിച്ചുവരില്ലെന്നും ഷാഫി പറഞ്ഞിരുന്നു.കഴിഞ്ഞ ഒരുവർഷത്തെ ആസൂത്രണത്തിനൊടുവിലാണ് ഷാഫി എറണാകുളത്ത് നിന്ന് രണ്ട് ലോട്ടറി വില്പനക്കാരികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി നരബലിക്ക് ഇരയാക്കിയത്. അഞ്ച് ലക്ഷം രൂപയാണ് ഇതിനായി കൈപ്പറ്റിയത്.ഷാഫി തന്നെ സേഠ്: ഭാര്യഷാഫി തന്നെയാണ് മുൻ സുഹൃത്ത് പറഞ്ഞ സേഠ് എന്ന് ഭാര്യ നബീസ കേരളകൗമുദിയോട് വെളിപ്പെടുത്തി. മൂന്ന് ലക്ഷം രൂപ മുദ്രാ വായ്പ എടുത്തിരുന്നു. ഇതിൽ ഒന്നര ലക്ഷം സുഹൃത്ത് കൈക്കലാക്കി. ഈ പണം തിരിച്ചുകിട്ടാൻ വേണ്ടി സ്കോർപിയോ കാർ വാങ്ങി സേഠിന് മറിച്ചുവിൽക്കാമെന്നുള്ള നുണക്കഥ ഷാഫി മെനഞ്ഞിരുന്നു. ഇത് പണം തിരികെ കിട്ടാൻ വേണ്ടിയായിരുന്നു. മറിച്ചൊന്നും അറിയില്ല. ഷാഫി നരബലി ചെയ്യുമെന്ന് കരുതുന്നില്ല. കുറ്റം ചെയ്തിട്ടില്ലെന്ന് പറയുന്നില്ല. കൊല്ലപ്പെട്ട സ്ത്രീകളെ പരിചയമുണ്ട്. മദ്യപിച്ചുവന്ന് ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതെല്ലാം സഹിച്ച് ഒപ്പം നിന്നിട്ടും ഷാഫി തന്നെയും വഞ്ചിച്ചെന്ന് നബീസ പറഞ്ഞു.