റഷ്യയെ നെഞ്ചോട് ചേര്‍ത്ത് ഇന്ത്യ, യൂറോപ്പിന് തിരിച്ചടി
അധിനിവേശം ആരംഭിച്ച നാള് മുതല്‍ ലോകം ചര്‍ച്ച ആക്കിയത്, ഹൈമാഴ്സുകളെ കുറിച്ചും മിസൈലുകളെ കുറിച്ചും അത്യാധുനീക ആയുധങ്ങളെ കുറിച്ചും ഒക്കെ ആണ്. പക്ഷേ ആണവ ശക്തിയായ റഷ്യ ചന്തിച്ചത്, മറ്റൊരു തരത്തില്‍ ഉപരോധത്തെ മറികടക്കാനുള്ള ഊര്‍ജ യുദ്ധത്തില്‍ ആണ് പുതില് എത്തിച്ചേര്‍ന്നത്. യൂറോപ്പിന്റെ ഗ്യാസ് വിതരണം തടഞ്ഞ്, അവരെ കൊടു പ്രതിസന്ധിയിലേക്ക് തള്ളി വിട്ട റഷ്യ പക്ഷേ തങ്ങളുടെ സഖ്യ കക്ഷികളെ ഒപ്പം ചേര്‍ത്തു.
പ്രത്യേകിച്ച് ഇന്ത്യയേയും ചൈനയേയും. ആ ചേര്‍ത്തു നിര്‍ത്തലാണ് ഇന്ന് ഇന്ത്യയെ പാശ്ചാത്യര്‍ക്ക് എതിരെ, പാശ്ചാത്യ രാജ്യങ്ങള്‍ക്ക് എതിരെ നിലപാട് എടുക്കാന്‍ പ്രേരിപ്പിച്ചതും. ഏത് ഉറക്കത്തിലും വിശ്വസിക്കാവുന്ന സുഹൃത്താണ് ഇന്ത്യയ്ക്ക് റഷ്യ. പ്രതിസന്ധി കാലത്തെല്ലാം റഷ്യ ഇന്ത്യയെ ചേര്‍ത്തു പിടിച്ചിട്ടുണ്ട്.