ആത്മഹത്യാശ്രമം തടയുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണു, കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
കൊല്ലം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ദുബായിൽ കൊല്ലം സ്വദേശി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. കടയ്ക്കൽ കാഞ്ഞിരത്തുംമൂട് തേക്കിൽ കുഞ്ഞിമുക്ക് തെക്കടത്ത് വീട്ടിൽ ബിലു കൃഷ്ണൻ (30) ആണ് ദുബായിൽ ജബൽ അലിയിൽ ജോലി സ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചത്. റിട്ട. എസ് ഐ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകനാണ്.ദുബായിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലിനോക്കുകയായിരുന്നു ബിലു. യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീഴുകയായിരുന്നെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം.അച്ഛന്റെ മരണത്തെത്തുടർന്ന് നാട്ടിൽ എത്തിയ ബിലു രണ്ടുമാസം മുൻപായിരുന്നു ദുബായിലേയ്ക്ക് തിരിച്ചുപോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഭാര്യ: ലക്ഷ്മി