ദയാബായിക്ക് ഐക്യ ദാർഢ്യം, ഉദുമക്കാർകൂട്ടായ്മ ദീപ ജ്വാല തെളിയിച്ചു
പാലക്കുന്ന്: എയിംസ് പ്രൊപ്പോസലിൽ കാസർകോട് ജില്ലയുടെ പേര് ഉൾപ്പെടുത്ത ണമെന്നാവശ്യപ്പെട്ട് സെക്രട്ടറി യേറ്റിനുമുന്നിൽ നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തക ദയാബായിക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഉദുമക്കാർ കൂട്ടായ്മയുടെ നേതൃത്വത്തിൽ ദീപ ജ്വാല തെളിയിച്ചു. ജില്ലയിലെ സാധാരണ
ക്കാരായ രോഗികളുടെ പ്രതീക്ഷയായ എയിംസ് ജില്ലയിൽ അനുവദിക്കുക, ദയാബായിയുടെ ജീവൻ രക്ഷിക്കുക,
ആരോഗ്യ രംഗത്ത് കാസർകോട് അർഹിക്കുന്നതെല്ലാം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ജാഥയിലും തുടർന്ന് നടന്ന യോഗത്തിലും അധികൃതരോട് ആവശ്യപ്പെട്ടു.
പാലക്കുന്ന് ടൗണിൽ നടന്ന പൊതുയോഗം കൂട്ടായ്മ അംഗം ശ്രീധരൻ വയലിൽ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലക്കുഞ്ഞി ഉദുമ അദ്ധ്യക്ഷത വഹിച്ചു.
ഡോ.അബ്ദുൽ അഷ്റഫ്, ജയന്തി അശോക്, മുജീബ് മാങ്ങാട്, ബലരാമൻ നായർ ഉദുമ, പാലക്കുന്നിൽ കുട്ടി,ജയൻ പൂജാരി പാലക്കുന്ന്, ഭാസ്കരൻ ഉദുമ, ജയാനന്ദൻ പാലക്കുന്ന്, വൈ. കൃഷ്ണദാസ് എരോൽ,രാമു പള്ളം,സുകു പള്ളം, അനിൽ ഉദുമ എന്നിവർ സംസാരിച്ചു.
മുരളി പള്ളം സ്വാഗതവും സികെ കണ്ണൻ പാലക്കുന്ന് നന്ദിയും പറഞ്ഞു.