കാസർകോട്: പൗരത്വനിയമഭേദഗതിക്കെതിരേ കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ദിനമായ ഇന്ന് മനുഷ്യമഹാശൃംഖല തീർത്ത് സമരപോരാട്ടത്തിന്റെ പുതുചരിത്രമെഴുതി.കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ആദ്യകണ്ണിയായി. പാതയുടെ വലതുവശത്ത് ഒരുക്കുന്ന മനുഷ്യമഹാശൃംഖലയില്‍ 60 മുതല്‍ 70 ലക്ഷംവരെ ആളുകൾ അണിനിരന്നു.ഇടതുമുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയകക്ഷികളിലെ ജനങ്ങളുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ പരിപാടിക്കുണ്ടായിരുന്നു.
വൈകീട്ട് മൂന്നരയ്ക്ക് റിഹേഴ്സലിനുശേഷം നാലിന് മഹാശൃംഖലയില്‍ ഭരണഘടനയുടെ ആമുഖംവായിചു ഭരണഘടനാ സംരക്ഷണപ്രതിജ്ഞയെടുതു. പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും ചേർന്നു. പിള്ളയും കളിയിക്കാവിളയിൽ എം.എ. ബേബിയും അണിചേർന്നു .മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തിരുവനന്തപുരം പാളയത്ത് പങ്കെടുക്കും. കാസര്‍കോട്ടുനിന്ന് കോഴിക്കോട് രാമനാട്ടുകര വരെ ദേശീയപാതയിലാണ് പ്രവര്‍ത്തകര്‍ അണിനിരക്കുക. രാമനാട്ടുകരയില്‍നിന്ന് മലപ്പുറം, പെരിന്തല്‍മണ്ണ, പട്ടാമ്പി വഴി തൃശ്ശൂരിലെത്തി കളിയിക്കാവിള വരെ വീണ്ടും ദേശീയപാതയിലാണ് മനുഷ്യമഹാശൃംഖല. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകര്‍ ആലപ്പുഴയിലെത്തും. വയനാട്, ഇടുക്കി ജില്ലകളില്‍ പ്രദേശിക ശൃംഖലയൊരുക്കും.
കാവല്‍ക്കാരാകേണ്ട ഭരണക്കാര്‍ തകര്‍ത്തെറിയുന്ന ഭരണഘടന സംരക്ഷിയ്ക്കാന്‍ ഇവിടെ ഒരു ജനതയുണ്ടെന്ന ഉറച്ച പ്രഖ്യാപനവുമായാണ് കേരളം മനുഷ്യമഹാശൃംഖലയ്ക്കായി കൈകോര്‍ത്തു.രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ കുടിലശ്രമങ്ങൾക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ തീര്‍ത്ത മനുഷ്യത്വത്തിന്റെ വന്‍ മതിലില്‍ രാഷ്ട്രീയ ജാതിമത ഭിന്നത മാറ്റിവെച്ച് ചെറുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ അണിനിരന്നു.
ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി തെരുവോരത്ത് അണിനിരന്ന മുക്കാല്‍ കോടിയോളം പേര് ഭരണഘടനയുടെ ആമുഖം ഒരേസമയം വായിച്ചപ്പോള്‍ ലോകചരിത്രത്തിൽത്തന്നെ മുമ്പുണ്ടായിട്ടില്ലാത്ത ഒരു ചരിത്രം പിറന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയ നേതാക്കൾ തിരുവനന്തപുരം പാളയത്ത് ശൃംഖലയുടെ ഭാഗമായി . എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ കിള്ളിപ്പാലത്ത് കണ്ണിചേര്‍ന്നു. പ്രതിജ്ഞയ്ക്കുശേഷം ഇരുനൂറ്റമ്പതിലേറെ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ചേര്‍ന്നു.
3.30-ന് കാസർകോട് നിന്ന് റോഡിന്റെ വലതുവശം ചേർന്ന് വരിയായിനിന്ന് മൂന്നരയ്ക്ക് റിഹേഴ്സൽ നടന്നു. നാലിന് പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിച്ചു. തുടർന്ന് പ്രതിജ്ഞയും ശേഷം പൊതുയോഗവും നടന്നു. പല സ്ഥലങ്ങളിലും ഒരുവരി എന്നത് പലനിരകളായി മാറി.സ്ത്രീകളുടെ വന്‍ പങ്കാളിത്തവും