പരപ്പ ബ്ലോക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ,നീരുറവ ശില്‍പ്പശാല നടത്തി
പരപ്പ:പരപ്പ ബ്ലോക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24 സാമ്പത്തിക വര്‍ഷത്തെ ലേബര്‍ ബഡ്ജറ്റ് രൂപീകരണത്തിന്റെ ഭാഗമായുള്ള നീരുറവ ശില്‍പ്പശാല സംഘടിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് അധ്യക്ഷനായി. തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനറ്റര്‍ കെ.പ്രദീപന് നീരുറവ, ലേബര്‍ ബഡ്ജറ്റ് എന്നിവ വിശദീകരിച്ചു.
നവകേരള ബ്ലോക്ക് തല ആര് പി കെ.കെ.രാഘവന് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദീകരിച്ചു. ബ്ലോക്ക് എ.ഇ രഞ്ജിത്ത് പരപ്പച്ചാല്‍ നീര്‍ത്തടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കിനാനൂര്‍ കരിന്തളം പ്രസിഡന്റ് ടി.കെ.രവി, എഡിഎ ഡി.എല്‍.സുമ എന്നിവര്‍ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ബ്ലോക്ക് ജനപ്രതിനിധികള്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് ചെയര്മാന്മാര്, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, വിഇഒമാര്‍, തൊഴിലുറപ്പ് ജീവനക്കാര്‍, എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ബിഡിഒ പി.കെ. സുരേഷ്കുമാര്‍ സ്വാഗതവും ജോയിന്റ് ബിഡിഒ എം.വിജയകുമാര്‍ നന്ദിയും പറഞ്ഞു.