ഭോപ്പാല്‍: മധ്യപ്രദേശില്‍ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യമന്ത്രി കമല്‍ നാഥ് ദേശീയ പതാക ഉയര്‍ത്തുന്നതിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക്കേറ്റം. ഇന്‍ഡോറിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ ദേവേന്ദ്രസിംഗ് യാദവും ചന്ദു കുജ്ഞിറും തമ്മില്‍ വഴക്കിട്ടത്.
ഇരുവരെയും പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് പിടിച്ചുമാറ്റിയത്. ഇരുവരും തമ്മില്‍ വഴക്കുണ്ടാവാനുള്ള സാഹചര്യം വ്യക്തമല്ല. കയ്യാങ്കളി ഉണ്ടാവുന്നതിന് മുന്‍പ് തന്നെ പരസ്പരം വഴക്കുണ്ടാക്കുന്നുണ്ടായിരുന്നു.എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ കമല്‍നാഥ് സംഭവ സ്ഥലത്ത് എത്തുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ റിപ്പബ്ലിക് ദിനത്തിലും ഉണ്ടാവുമെന്ന ഭയത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.