പുത്യക്കോടി തറവാട്ടിൽ 80 പിന്നിട്ടവരെ ആദരിച്ചു ;
പരീക്ഷകളിൽ മികവ് തെളിയിച്ച കുട്ടികൾക്കും അനുമോദനം
പാലക്കുന്ന് : മലാംകുന്ന് പുത്യക്കോടി വയനാട്ടുകുലവൻ തറവാട്ടിൽ 80 പിന്നിട്ട അംഗങ്ങളെ ആദരിച്ചു.ഒപ്പം വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ച കുട്ടികളെയും അനുമോദിച്ചു. ദാമോദരൻ വെളിച്ചപ്പാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗോപാലൻ കണ്ടത്തിൽ അധ്യക്ഷനായി. സെക്രട്ടറി എ.കെ. സുകുമാരൻ, കുഞ്ഞിരാമൻ കാസർകോട്, വി.വി. ചന്ദ്രൻ, കുഞ്ഞിരാമൻ പെരിയ, ശ്രീധരൻ മുള്ളൻതൊട്ടി, കുഞ്ഞിരാമൻ മുദിയക്കാൽ എന്നിവർ പ്രസംഗിച്ചു.
ആദരം, അനുമോദനം
കെ. കുഞ്ഞമ്മ മുള്ളൻ തൊട്ടി , മാത രാവണേശ്വരം , വെള്ളച്ചി പാക്കം, ജാനകി പാണത്തൂർ,
ചിരുത കണ്ണംവയൽ , മാധവി എരോൽ, കുഞ്ഞമ്മ മുല്ലചേരി, കുഞ്ഞാത മുക്കൂട്, കുഞ്ഞിക്കണ്ണൻ മുക്കൂട്, ചിരുത ഉദുമ, ലക്ഷ്മി ഉദുമ പടിഞ്ഞാർ, കുഞ്ഞിപ്പെണ് തെക്കെക്കുന്ന്, കുഞ്ഞമ്മ മൂലക്കണ്ടം, വെള്ളച്ചി കൊളവയൽ, ഉണ്ടച്ചി കൊളവയൽ, വെള്ളച്ചി കാലിച്ചാമരം, ചോയിച്ചി കാസർകോട്, വെള്ളച്ചി മുദിയക്കാൽ, നാണു കോളിച്ചാൽ, ചോയിച്ചി പൂച്ചക്കാട് എന്നിവരെ ആദരിച്ചു.
പാർവതി പ്രഭാകരൻ, ടി. എസ്. ശ്രീനന്ത്, എ.പി. അനുഷ (എൽ.എസ്. എസ്), എ. പി. അഭിനവ് (യു. എസ്. എസ് ), കെ. ബി.അമൃത, പി.സി. ശിവപ്രസാദ്, കെ.വി.കൃഷ്ണപ്രിയ, കീർത്തന കൃഷ്ണൻ(എസ്.എസ്. എൽ.സി. എ പ്ലസ്), പി.കെ. പ്രാർഥന, അനുശ്രീ സുരേന്ദ്രൻ, എം. കരിഷ്മ, എൻ. വിഘ്നേഷ്(പ്ലസ് 2 എ പ്ലസ് ), എം. ജനിത( ഡിഗ്രി), കെ. അക്ഷയ (ബി. ടെക് ) ദേശീയ വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീം അംഗം സി.ബി.നന്ദന, ഇന്ത്യൻ ഫെൻസിങ് അസോസിയേഷൻ മെമ്പർഷിപ് നേടിയ അക്ഷയ് വേണുഗോപാൽ എന്നിവരെ അനുമോദിച്ചു .