എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
കിളിമാനൂർ: മാരക മയക്കുമരുന്നായ എം. ഡി. എം. എയുമായി രണ്ട് യുവാക്കൾ പിടിയിൽ .കിളിമാനൂർ കുറവൻ കുഴിയിൽ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 100 മില്ലിഗ്രാം എം.ഡി എം എ യും കഞ്ചാവുമായി കല്ലറ വളക്കുഴിപച്ച അജ്മൽ മൻസിലിൽ അൽ അമീൻ (22),കല്ലറ പാകിസ്ഥാൻ മുക്ക് കട്ടയ്ക്കാലിൽ ഷഹനാസ്(24) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ ബൈക്കും പിടിച്ചെടുത്തു. ഇവർക്ക് കഞ്ചാവും എം.ഡി. എം.എ യും കൈമാറിയ മടവൂർ ചാലാംകോണം മണലുവട്ടം പുതുവൽവിള പുത്തൻവീട്ടിൽ ഷഹിൻ ഷായെയും(20) അറസ്റ്റുചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ,പ്രിവന്റീവ് ഓഫീസർമാരായ ഷൈജു .എസ്,അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജസിം, അഖിൽ,സജിത്ത് എന്നിവർ പങ്കെടുത്തു.