മണ്ണാർക്കാട് സ്കൂളിൽ ഉച്ചഭക്ഷണത്തിനായി എത്തിച്ച അരി മറിച്ചു വിറ്റു; 30 ചാക്ക് അരി സ്വകാര്യ ഗോഡൗണിൽ
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് സ്കൂളിൽ ഉച്ചഭക്ഷണത്തിന് എത്തിച്ച 30 ചാക്ക് അരി മറിച്ചു വിറ്റു. തിരുവിഴാംകുന്ന് സ്കൂളിൽ ഉച്ചഭക്ഷണത്തിനായി എത്തിച്ച അരിയാണ് മണ്ണാർക്കാട് ചുങ്കത്ത് നിന്ന് പിടികൂടിയത്. പി.കെ.സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നാണ് പൊലീസ് അരി പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു മണ്ണാർക്കാട് പൊലീസിന്റെ നടപടി. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.