പാക്കറ്റിനുള്ളിലെ കൂൾ വായിലേക്കിടുമ്പോൾ കുപ്പിച്ചില്ലുകൊണ്ട് ചുണ്ട് മുറിയും, അതിലൂടെ പുളിപ്പിച്ച പുകയില ശരീരത്തിലെത്തും: വിദ്യാർത്ഥികൾക്കിടയിലെ പുതിയ ഉന്മാദം
തലസ്ഥാനത്ത് ഒരു സ്കൂളിനടുത്തെ കടയിലെ പുളിപ്പുള്ള മിഠായിക്കും മിക്കിമൗസ് ബബിൾഗമ്മിനും കുട്ടികൾക്കിടയിൽ വൻ ഡിമാന്റാണ്. ആൺ-പെൺ ഭേദമില്ലാതെ കുട്ടികൾ മിഠായി തേടിയെത്തും. മിക്കിമൗസ്, സൂപ്പർമാൻ മുതൽ കിംഗ്കോംഗ് വരെയുള്ള കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രവുമായെത്തുന്ന മിഠായികൾ വെറും മിഠായികളല്ല, ലഹരി മിഠായികളാണ്. ബബിൾ ഗമ്മുകളും ഇത്തരത്തിൽ ലഭ്യമാണ്. ചെറിയ തോതിൽ ലഹരിയടങ്ങിയ ഈ മിഠായികൾ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള പ്രേരകങ്ങളാണ്. കാർട്ടൂൺ ചിത്രങ്ങൾ കുട്ടികളെ ആകർഷിക്കാനുള്ളതാണ്. സ്ഥിരമായി കഴിച്ചാൽ അടിമയായി മാറ്റുന്നവയാണിവ. ഗൊറില്ലയുടെ ചിത്രവുമായി 200 എൽ.എസ്.ഡി സ്റ്റാമ്പുകളും അടുത്തിടെ പിടികൂടിയിരുന്നു.ചുവന്ന ജ്യൂസും കൂൾ പാക്കറ്റുംപത്തുരൂപയ്ക്ക് കിട്ടുന്ന രക്തചുവപ്പ് നിറത്തിലെ ജ്യൂസ് കുട്ടികൾക്കിടയിൽ തരംഗമായത് അടുത്തിടെയാണ്. ഗ്ലാസിലൊഴിച്ചാൽ ബിയർ പോലെ നുരഞ്ഞുപൊന്തും. മണത്തിലും രുചിച്ചാലുമെല്ലാം ബിയർ തന്നെ. സംശയം തോന്നിയ പൊലീസ് ഇതിന്റെ സാമ്പിൾ ഫോറൻസിക് ലാബിൽ പരിശോധിച്ചു. ആൾക്കഹോളിന്റെ അംശം പൂജ്യമാണ്. പക്ഷേ ഇതിലെ ലഹരി കുട്ടികളെ വഴിതെറ്റിക്കുന്നതാണ്. നേരിയ തോതിൽ ലഹരിമരുന്ന് കലർത്തിയ ഇത്തരം പാനീയങ്ങൾ മയക്കുമരുന്ന് ഉപയോഗത്തിനുള്ള ചവിട്ടുപടിയാണ്. ‘കൂൾ’ എന്ന പേരിലെ പുകയില പാക്കറ്റും വിദ്യാർത്ഥികൾ ഉപയോഗിക്കുന്നുണ്ട്. ഒന്നര സെ.മീ നീളവും ഒരു സെ.മീ വീതിയും അര സെ.മീ പൊക്കവുമുള്ളൊരു തലയിണ പോലെയാണിത്. ഉള്ളിലുള്ളത് പുളിപ്പിച്ച പുകയിലയും കുപ്പിച്ചില്ലും. ചുണ്ടിനും പല്ലിനുമിടയിൽ വച്ച് അൽപ്പം അമർത്തുമ്പോൾ ചുണ്ടിൽ മുറിവുണ്ടായി പുകയിലയിലെ ലഹരി രക്തത്തിൽ കലരും. പിന്നെ മണിക്കൂറുകളോളം ഉന്മാദമാണ്. പാൻപരാഗ് തുടങ്ങിയവ നിരോധിച്ചപ്പോൾ ശരീരത്തിന് തണുപ്പു പകരാനെന്ന വ്യാജേന ‘കൂൾ’ എന്ന പേരിൽ പുറത്തിറക്കിയ ലഹരി പാക്കറ്റാണിത്.ഒറ്റദിവസം കൊണ്ട് അമേരിക്ക ടു കേരളംഇന്റർനെറ്റിലെ അധോലോകമായ ഡാർക്ക് വെബിൽ അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായൊരു വെബ്സൈറ്റുണ്ട്. അതിൽ ഓർഡർ ചെയ്താൽ ഒറ്റദിവസം കൊണ്ട് കേരളത്തിലെവിടെയും ലഹരിമരുന്ന് എത്തിച്ചു നൽകുമെന്നാണ് വാഗ്ദാനം. അമേരിക്കയിൽ ഓർഡർ സ്വീകരിച്ച് കൊച്ചിയിൽ നിന്ന് പാഴ്സലാക്കി ഏതു ജില്ലയിലും ഒരു ദിവസം കൊണ്ട് ലഹരിമരുന്ന് എത്തിക്കാൻ തക്കവണ്ണം വിപുലമായിക്കഴിഞ്ഞു മയക്കുമരുന്ന് ശൃംഖല. ഡാർക്ക് വെബിൽ പണമായല്ല, ക്രിപ്റ്റോ കറൻസി വഴിയാണ് ഇടപാടുകൾ. പണം ഒരു പ്രശ്നമല്ലാത്ത, ഏതുവിധേനയും ലഹരി തേടുന്ന യുവാക്കളാണ് ഇവരുടെ ഇരകൾ. ഹോസ്റ്റലുകളിലെ ആഘോഷത്തിന് മൊത്തമായി ലഹരിയെത്തിക്കുന്നവരുമുണ്ട്. കോളേജ് ഹോസ്റ്റലുകളിലേക്ക് കൊറിയറിലെത്തുന്ന പുസ്തകങ്ങൾക്ക് അകത്താണ് എൽ.എസ്.ഡി സ്റ്റാമ്പ് ഒളിപ്പിക്കുക. പേജുകൾക്കിടയിൽ ഇവ ഒട്ടിക്കും. തീരെ ചെറുതായതിനാൽ കണ്ടെത്താനാവില്ല. എൽ.എസ്.ഡി ഉപയോഗിക്കുന്നതിലും കടത്തുന്നതിലുമെല്ലാം മുന്നിൽ പെൺകുട്ടികളാണ്. ശരീരത്തിലെവിടെയും സൂക്ഷിക്കാം. കണ്ടുപിടിക്കാൻ പ്രയാസമാണ്. പോർച്ചുഗൽ, ഫ്രാൻസ്, നെതർലാൻഡ്സ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് എൽ.എസ്.ഡി സ്റ്റാമ്പുകളും എം.ഡി.എം.എയും കൊക്കെയ്നുമെല്ലാം കൊച്ചിയിലെത്തുന്നു. കൊച്ചിയിൽ ഒരു വർഷത്തിനിടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ 12കിലോ കൊക്കെയ്ൻ പിടികൂടിയിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് ട്രെയിനിലും ബസിലുമെല്ലാം കോഴിക്കോട്ടും കൊച്ചിയിലും ലഹരിമരുന്നെത്തിക്കുന്നു. ഡാർക്ക് വെബിലെ ഇടപാടുകൾ നിരീക്ഷിക്കാനും തടയാനും സൈബർ ഡോം, പൊലീസുദ്യോഗസ്ഥർക്ക് പരിശീലനം നൽകുകയാണിപ്പോൾ. പൊടിരൂപത്തിലുള്ള ലഹരിമരുന്നെത്തുന്നത് രാജസ്ഥാനിൽ നിന്നാണ്. അവിടെ വില ഗ്രാമിന് 70രൂപ. ഇവിടെ വിൽക്കുന്നത് പതിനായിരം രൂപയ്ക്ക്.വീര്യമേറിയ സ്റ്റാമ്പ്, കൂടിയാൽ ജീവനെടുക്കുംലോകത്തെ ഏറ്റവും വീര്യമേറിയ എൽ.എസ്.ഡി സ്റ്റാമ്പാണ് കൊച്ചിയിലെ എൻജിനിയറിംഗ് കോളേജിലെ അവസാന വർഷ ബി.ടെക് വിദ്യാർത്ഥിയിൽനിന്ന് പിടിച്ചത്. ‘പാരഡൈസ്- 650’ എന്ന രാസലഹരി 48മണിക്കൂറിലേറെ തലച്ചോറിനെ മരവിപ്പിക്കുന്നതാണ്. ഉപയോഗം കൂടിപ്പോയാൽ മരണം ഉറപ്പ്. നിശാപാർട്ടികൾക്ക് ഉപയോഗിക്കുന്ന ഇവ ചെന്നൈയിൽ നിന്ന് കൊറിയറിൽ വാങ്ങിയതാണ്. 7000രൂപയിലേറെ ഒരെണ്ണത്തിന് വിലയുണ്ട്. സ്വന്തം ഉപയോഗത്തിന് പുറമേ സഹപാഠികൾക്ക് വിറ്റഴിക്കുകയും ചെയ്തു. ഗൊറില്ലയുടെ ചിത്രമൊട്ടിച്ച സ്റ്റാമ്പിന് ആറായിരം രൂപവരെ വിലയുണ്ട്. ചോക്ക് മിഠായി, ക്രിസ്റ്റൽ, പഞ്ചസാര തരി രൂപത്തിലുള്ള എം.ഡി.എം.എയ്ക്ക് 0.5ഗ്രാമിന് മൂവായിരം രൂപ വിലയുണ്ട്. ഇത്രയും വലിയ വിലകൊടുത്തും രാസലഹരി വാങ്ങി ഉപയോഗിക്കാൻ ക്രിമിനൽ പ്രവർത്തനങ്ങളിലേക്കും ലഹരി വിൽപ്പനയിലേക്കും കുട്ടികൾ തിരിയുന്നു.ലഹരിമാഫിയയുടെ ലക്ഷ്യം തലമുറകളെ തകർക്കൽലഹരിക്ക് അടിമകളാക്കി വരുംതലമുറകളെ തകർത്ത് രാജ്യപുരോഗതി തടയുകയാണ് മയക്കുമരുന്ന് മാഫിയയുടെ ലക്ഷ്യം. ഭാവിയിലെ ഡോക്ടർമാരും എൻജിനീയർമാരും ശാസ്ത്രജ്ഞരുമെല്ലാം ചെറുപ്പത്തിലേ ലഹരിവലയിൽ കുടുങ്ങിപ്പോയാൽ രാജ്യത്തിന്റെ സ്ഥിതിയെന്താവും? അതിനാൽ കുടുംബവും അദ്ധ്യാപകരും സമൂഹവും സർക്കാരും പൊലീസുമെല്ലാം ചേർന്ന് ലഹരിമരുന്ന് മാഫിയയ്ക്കെതിരെ കൈകോർത്ത് പോരാടണം. കേരളത്തിലെ യുവാക്കളിൽ 31.8ശതമാനവും മദ്യം, ലഹരിമരുന്ന്, പാൻ മസാല, പുകവലി തുടങ്ങി ഏതെങ്കിലും ലഹരി ഉപയോഗിക്കുന്നതായി രണ്ടുവർഷം മുൻപ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപം ലഹരിമരുന്നു വിൽപന വർദ്ധിക്കുകയാണെന്നും ദൂഷ്യവശങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ കൗമാരക്കാർ ഈ ദുശ്ശീലത്തിലേക്ക് എത്തുകയാണെന്നും ലഹരി വസ്തുക്കളുടെ ഉപയോഗം അക്രമസ്വഭാവത്തിലേക്കും ഗുരുതര കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നതായും പൊലീസ് വ്യക്തമാക്കുന്നു. ലഹരിമരുന്നു ദുരുപയോഗം സാമൂഹിക വിപത്ത് ആണെന്നും യുവതലമുറയെയും ജനങ്ങളുടെ ആരോഗ്യത്തെയും തകർക്കുന്ന ആഗോള പകർച്ചവ്യാധിയായി ലഹരി വിപത്ത് മാറിയെന്നും രാജ്യത്തിന്റെ സാമ്പത്തിക – രാഷ്ട്രീയ സുസ്ഥിരത ഇല്ലാതാക്കാൻ ഇത് പര്യാപ്തമാണെന്നുമാണ് ഹൈക്കോടതി പറഞ്ഞത്.ലഹരി ഉപയോഗം രക്ഷിതാക്കൾ കണ്ടെത്തണംകുട്ടികളിൽ ഇനിപ്പറയുന്നതിൽ ഏതെങ്കിലും ലക്ഷണം കണ്ടാൽ ശ്രദ്ധിക്കണം. എന്നാൽ ഇതുകൊണ്ടുമാത്രം കുട്ടികൾ ലഹരിക്ക് അടിമയാണെന്ന് സ്ഥിരീകരിക്കരുത്. ഡോക്ടറുടെയോ കൗൺസലറുടെയോ സഹായം തേടണം. പതിവിലും കൂടുതലായി ഉറക്കം, അല്ലെങ്കിൽ തീരെ ഉറക്കകുറവ് നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന് പഠനത്തിൽ മോശമാവുക വീട്ടുകാരോട് സംസാരിക്കാതിരിക്കുക, ഒഴിഞ്ഞുമാറുക പലകാര്യങ്ങൾക്കും വേണ്ടതിലുമടക്കം പണം ആവശ്യപ്പെടുകവീട്ടിൽ പതിവായി വൈകിയെത്തുക, നേരത്തേ പോവുക മുറിയിലേക്ക് ആരെയും കടത്താതിരിക്കുക.മാതാപിതാക്കളോടു പോലും അമിതമായ ദേഷ്യംചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടി, സംസാരത്തിലും അവ്യക്തതശരീരത്തിൽ ബ്ലേഡിന് പോറിയതുപോലെ പാടുകൾസ്വയം ദേഹോപദ്രവമേൽപ്പിക്കൽ, തലമുടിയും നഖവും പറിച്ചെടുക്കൽവിയർപ്പിനും വസ്ത്രത്തിനും അസ്വാഭാവിക ഗന്ധമുണ്ടാവുകഇടയ്ക്കിടെ ആത്മഹത്യാ പ്രവണത കാട്ടുക, ഭിത്തിയിൽ തലയിടിപ്പിക്കുക