തിരുവനന്തപുരം : ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ രാജ്ഭവന് ജീവനക്കാരന് വിനോദ് ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തി. മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് താന്‍ നാട് വിട്ടതെന്ന് വിനോദ് പറഞ്ഞു. തമിഴ്നാട്ടിലെ വിവിധ ആരാധനാലയങ്ങളില്‍ കഴിയുകയായിരുന്നു ഇദ്ദേഹം .
മേലുദ്യോഗസ്ഥര്‍ തന്നെ ജാതീയമായി അധിക്ഷേപിച്ചുവെന്നും ഇനി രാജ്ഭവനിലെ ജോലിക്ക് താത്പര്യമില്ലെന്നും വിനോദ് പറഞ്ഞു. രാജ്ഭവനില്‍ ലാസ്കര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന വിനോദ് രാജിനെ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാണാതാവുകയായിരുന്നു . കെഎസ്ഇബി ജീവനക്കാരനായ വിനോദ് 2017 ലാണ് ഡെപ്യൂട്ടേഷനിലൂടെ രാജ്ഭവനില്‍ ലാസ്കര്‍ ജോലിയില്‍ പ്രവേശിച്ചത്