ആലപ്പുഴ: മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേര്‍ണലിസ്റ്റും കൈരളി ന്യൂസിലെ അവതാരകയുമായ ഹെയ്ദി സാദിയ വിവാഹിതയായി.ഹരിപ്പാട് കരുവാറ്റ സ്വദേശി അഥര്‍വ് മോഹനാണ് വരന്. എറണാകുളം ടിഡിഎം ഹാളില്‍ വച്ചായിരുന്നു വിവാഹം.
ട്രാന്‍സ് ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാരുടെ വളര്‍ത്തുമകളാണ് ഹെയ്ദി സാദിയ. അഥര്‍വ് മോഹന്‍ തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയില്‍ അകൗണ്ടന്റ് ആണ്. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേര്‍ന്നാണ് വിവാഹം നടത്തിയത്.കരുവാറ്റ തട്ടുപുരക്കല്‍ മോഹനന്റേയും ലളിതയുടെയും മകനായ അഥര്‍വ് ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളായ ഇഷാന് കെ.ഷാന്‍, സൂര്യ എന്നിവരുടെ വളര്‍ത്തുമകനാണ്.കേരളത്തില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടക്കുന്ന നാലാമത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹമാണിത്. 2019ലാണ് ഹെയ്ദി കെെരളി ന്യൂസിലൂടെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്.