കേശവ് മഹാരാജിനോട് കടപ്പാട്! ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ നായകന് നന്ദി പറഞ്ഞ് ധവാന്
റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിലെ ജയത്തോടെ ഇന്ത്യ മൂന്ന് പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു. റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 45.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ശ്രയസ് അയ്യരുടെ സെഞ്ചുറി (111 പന്തില്‍ പുറത്താവാതെ 113), ഇഷാന് കിഷന്റെ (84 പന്തില്‍ 93) ഇന്നിംഗ്സുമൊക്കെയാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. മലയാളി താരം സഞ്ജു സാംസണ് 36 പന്തില്‍ പുറത്താവാതെ 30 റണ്‍സെടുത്തു.
ബാറ്റര്‍മാരുടെ കാര്യത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ക്യാപ്റ്റന്‍ ശിഖര്‍ ധവാന് മത്സരശേഷം പറഞ്ഞു. മാത്രമല്ല, ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കേശവ് മഹാരാജിന് ചിരിയോടെ ഒരു നന്ദിയും ധവാന് പറയുന്നുണ്ട്. ധവാന്റെ വാക്കുകള്‍. ”എല്ലാം ഞങ്ങള്‍ അനൂകുലമായി സംഭവിച്ചു. ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്തതിന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കേശവ് മഹാരാജിന് കടപ്പെട്ടിരിക്കുന്നു. കൃത്യമായ സമയത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പമുണ്ടായി. ഇഷാന് കിഷനും ശ്രേയസ് അയ്യര്‍ക്കും നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചു. അവരുടെ കൂട്ടുകെട്ട് ഏറെ ആസ്വദിച്ചു.