ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ; ജില്ലയിൽ ഡിജിറ്റൽ സാക്ഷരത സർവേയ്ക്ക് തുടക്കം
കാസർകോട് :കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ സാക്ഷരത ശതമാനം ഉയർത്തുന്നതിന് വേണ്ടി ഡിജിറ്റൽ സർവേ ആരംഭിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെയും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നിരക്ഷരരെ കണ്ടെത്തുന്നതിനായി ജില്ലയിലെ 41 സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വാർഡുകളിലാണ് ഡിജിറ്റൽ സർവേ ആരംഭിച്ചത്. ജില്ലയിലെ ജനപ്രതിനിധികൾ, അധ്യാപകർ / അംഗൻവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശാ, പട്ടികജാതി പട്ടികവർഗ്ഗ പ്രമോട്ടേഴ്സ് ഹരിത സേനാംഗങ്ങൾ, പൊതുപ്രവർത്തകർ, ലൈബ്രറി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ എല്ലാ വാർഡുകളിലും ഡിജിറ്റൽ സർവേ നടക്കുന്നത്. ജില്ലാതല സർവ്വേ ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ആലച്ചേരി വാർഡിൽ ജില്ലാ സാക്ഷരതാ മിഷൻ ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ ബേബി ബാലകൃഷ്ണൻ 72 കാരി ജാനകിയമ്മയെ ഓൺലൈൻ അപേക്ഷ ചേർത്തുകൊണ്ട് നിർവഹിച്ചു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജാ അബൂബക്കർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കൾ, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജൻ പൊയിനാച്ചി, രേണുക ഭാസ്കരൻ, മറിയ മാഹിൻ, ആമിർ പാലോത്ത്, ജില്ലാ സാക്ഷരതാ സമിതി അംഗം കെ.വി.വിജയൻ, സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ പി.എൻ.ബാബു, സിഡിഎസ് വൈസ് ചെയർമാൻ അനീസ പാലോത്ത്, സെക്രട്ടറി സറീന അബ്ദുൽ ഖാദർ, സാക്ഷരതാ മിഷൻ പ്രേരക് തങ്കമണി എന്നിവർ സംസാരിച്ചു .
കാഞ്ഞങ്ങാട് നഗരസഭയിൽ ചെയർപേഴ്സൺ കെ.വി.സുജാത, നീലേശ്വരം നഗരസഭയിൽ ചെയർപേഴ്സൺ ടി.വി.ശാന്ത, പുല്ലൂർ പെരിയ പഞ്ചായത്തിൽ പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷൻ, മൂളിയാർ പഞ്ചായത്തിൽ പ്രസിഡണ്ട് പി.വി.മിനി, ബദിയടുക്കയിൽ പ്രസിഡണ്ട് വി.ശാന്ത, കുമ്പളയിൽ പ്രസിഡണ്ട് യു.പി.താഹിറ യൂസഫ്, കാറഡുക്കയിൽ പ്രസിഡണ്ട് ഗോപാലകൃഷ്ണ ഭട്ട്, ബെള്ളൂരിൽ പ്രസിഡണ്ട് എം.ശ്രീധര, പൈവെളികയിൽ പ്രസിഡന്റ് എ.ജയന്തി, മംഗൽപാടിയിൽ വൈസ് പ്രസിഡണ്ട് യൂസഫ് ഹെരുർ, മഞ്ചേശ്വരത്ത് പ്രസിഡണ്ട് ജിൻ ലവിന മൊന്തേറോ, മടിക്കൈയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ പത്മനാഭൻ, ഉദുമയിൽ പ്രസിഡന്റ് പി.ലക്ഷ്മി, ചെങ്കളയിൽ പ്രസിഡണ്ട് ഖാദർ ബദരിയ, മീഞ്ചയിൽ പ്രസിഡണ്ട് സുന്ദരി ആർ.ഷെട്ടി, വോർക്കടിയിൽ പ്രസിഡണ്ട് എസ്.ഭാരതി, പള്ളിക്കരയിൽ പ്രസിഡണ്ട് എം.കുമാരൻ, ചെമ്മനാട് പ്രസിഡണ്ട് സുഫൈജാ അബൂബക്കർ, പുത്തിഗെയിൽ പ്രസിഡന്റ് സുബണ്ണ ആൽവ,
ദേലംപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി, പടന്നയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.മുഹമ്മദ് അസ്ലം, കിനാനൂർ കരിന്തളത്ത് പ്രസിഡണ്ട് ടി.കെ.രവി, തൃക്കരിപ്പൂർ പഞ്ചായത്തിൽ പ്രസിഡണ്ട് സത്താർ വടക്കുമ്പാട്, ബേഡഡുക്കയിൽ പ്രസിഡണ്ട് എം.ധന്യ, വലിയപറമ്പിൽ പ്രസിഡണ്ട് വി.വി.സജീവൻ, കോടോം ബേളുരിൽ പ്രസിഡന്റ് പി.ശ്രീജ, മധുരിൽ പ്രസിഡന്റ് ഗോപാലകൃഷ്ണൻ, പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കൃഷ്ണൻ, വെസ്റ്റ് എളേരിയിൽ പ്രസിഡന്റ് ഗിരിജാമോഹൻ, കള്ളാറിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ്.വി.ചാക്കോയും സർവേ ഉദ്ഘാടനം ചെയ്തു. വാർഡ് തലങ്ങളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ഉദ്ഘാടന പരിപാടികൾ സംഘടിപ്പിച്ചു. 10,11, 12 തീയതികളിൽ സർവ്വേ തുടരും. വിവിധ പഞ്ചായത്തുകളിൽ നടന്ന സർവ്വേകൾക്ക് ജില്ലാ സാക്ഷരതാ സമിതി അംഗങ്ങളായ പപ്പൻ കുട്ടമത്ത്, കെ.വി.രാഘവൻ, കെ.വി.വിജയൻ, സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ പി.എൻ.ബാബു എന്നിവരും സംബന്ധിച്ചു.