തിരുവനന്തപുരം: മന്ത്രവാദത്തിന്റെ മറവില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയും രണ്ടാം ഭര്‍ത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയും അറസ്റ്റില്‍. കുടംബത്തിന് ഐശ്വര്യം ലഭിക്കാന്‍ വേണ്ടിയാണ് അമ്മ 17കാരിയെ മന്ത്രവാദിയെകൊണ്ട് വിവാഹം കഴിപ്പിച്ചത്. കുടുംബത്തിന് ഐശ്വര്യം ലഭിക്കുന്നതിന് മന്ത്രവാദിയെ വിവാഹം കഴിക്കാന്‍ അമ്മയും രണ്ടാനച്ഛനും കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു.
ഒടുവില്‍ സമീപത്തെ ക്ഷേത്രത്തില്‍ കൊണ്ടു പോയി താലി കെട്ടി മന്ത്രവാദിക്കൊപ്പം കഴിയാന്‍ നിര്‍ബന്ധിച്ച് കുട്ടിയെ പീഡിപ്പിക്കാന്‍ അമ്മയും രണ്ടാനച്ഛനും സഹായിച്ചുവെന്നാണ് പൊലീസ് പറയുന്നത്.. അമ്മയുടെ രണ്ടാം ഭര്‍ത്താവ് പെണ്‍കുട്ടിയുടെ ചേച്ചിയെ പീഡിപ്പിച്ചതിന് നാല് വര്‍ഷം മുമ്പ് പിടിയിലായിരുന്നു. മന്ത്രവാദിയുടെ പീഡനത്തിനിരയായ പെണ്‍കുട്ടി രക്ഷപ്പെട്ട് അമ്മൂമ്മയുടെ വീട്ടിലെത്തി സ്കൂള്‍ അധികൃതരെ വിവിരമറിയിച്ചു.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കുട്ടി പൊലീസിനെ വിവരം അറിയിച്ചു. ബാലരാമപുരം പൊലീസിന്റെ അന്വേഷണത്തില്‍ മന്ത്രവാദി ബാലരാമപുരം ആലുവിള, വണ്ടിത്തടത്തില്‍ വിനോദിനെ പിടികൂടി. നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാറിന്റെ നിര്‍ദ്ദേശമനുസരിച്ച് ബാലരാമപുരം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജി ബിനു, എസ് ഐ വിനോദ്കുമാര്‍, അഡീഷണല്‍ എസ് ഐമരായ റോജി,തങ്കരാജ്, പുഷ്പരാജ്, എ എസ് ഐ പ്രശാന്ത്, പൊലീസുകരായ അജയന്, സുനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.