വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തിക്കയറ്റി അയൽവാസികൾ; 50കാരി അതീവ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: അതിർത്തി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് വാർഡിൽ വിജയകുമാരി(50)യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. അതീവ ഗുരുതരാവസ്ഥയിലായ വിജയകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഇവരുടെ അയൽവാസികളായ അനീഷ്, നിഖിൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.