നിയമനങ്ങള്‍ മരവിപ്പിച്ചു; ചെലവു ചുരുക്കലിന്റെ പാതയില്‍ ഐടി കമ്പനികള്‍
വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര ഉള്‍പ്പടെയുള്ള രാജ്യത്തെ മുന്‍നിര ഐടി കമ്പനികള്‍ പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചു. നാലു മാസത്തോളം നിയമനം വൈകിപ്പിച്ചശേഷം, നേരത്തെ നല്കിയ ഓഫര്‍ ലെറ്ററുകള്‍ കമ്പനികള്‍ റദ്ദാക്കിയാതാണ് റിപ്പോര്‍ട്ടുകള്‍.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസ് പുതിയ ജീവനക്കാരെ നിയമിക്കുന്നത് നിര്ത്തിവെയ്ക്കുകയാണെന്നും ചെലവുചുരുക്കലിന്റെ പാതയിലാണെന്നും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പണപ്പെരുപ്പത്തെതുടര്ന്നുള്ള നിരക്കുവര്‍ധന മൂലം ആഗോളതലത്തിലെ മാന്ദ്യ സാധ്യത മുന്നില്‍ കണ്ടാണ് ഐടി കമ്പനികളുടെ നീക്കം. ടിസിഎസും വിപ്രോയും ജീവനക്കാരുടെ വേരിയബ്ള്‍ പേ നീട്ടിവെച്ചു. ഇന്‍ഫോസിസാകട്ടെ 70ശതമാനമായി കുറയ്ക്കുകയുംചെയ്തു.
2023 ഏപ്രില്‍ മുതല്‍ എന്‍ട്രി ലെവലില്‍ 20ശതമാനം നിയമനം കുറയ്ക്കാന്‍ ഐടി സേവനദാതാക്കള്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറുമാസം മുമ്പ് ഒന്നിലധികം കമ്പനികളില്‍ നിന്നുള്ള ജോലി ഓഫറുകളുമായി ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. നൗകരി ഡോട്ട്കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐടി മേഖലയിലെ നിയമനത്തില്‍ ഓഗസ്റ്റില്‍ 10ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സാമ്പത്തിക തളര്‍ച്ച, ഉയര്‍ന്ന പണപ്പെരുപ്പം, ഡിമാന്റിലെ കുറവ്, മറ്റുചെലവുകളോടൊപ്പം സാങ്കേതിക വികസനം തല്ക്കാലത്തേയ്ക്ക് മാറ്റിവെയ്ക്കുന്നതുമൊക്കെയാണ് ഐടിയെ ബാധിച്ചത്. രൂപയുടെ മൂല്യമിടിവ് നേട്ടമാക്കാനുള്ള അവസരമാണ് കമ്പനികള്‍ക്ക് ഇതിലൂടെ നഷ്ടമായത്. കമ്പനികളുടെ അറ്റാദായത്തെ കാര്യമായി ഇത് ബാധിച്ചിട്ടുണ്ട്.