ചക്ക കൊണ്ട് മൂല്യവർധിത ഉത്പന്നങ്ങൾ; മാതൃകയായി ആർട്ടോകാർപ്പസ് ഫുഡ്സ്
പാഴായിപ്പോകുന്ന ചക്ക നമുക്കെന്ത് ചെയ്യാനാകും. അതിന്റെ ഉത്തരം ലളിതമായി പൂവത്തെ കെ.സുഭാഷ് പറയും, കടല്‍ കടന്ന് മറ്റ് രാജ്യക്കാരുടെ രുചിയെ ഉണര്‍ത്തിയ അദ്ദേഹത്തിന്റെ യൂണിറ്റിലെ ഉത്പന്നങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട്. ചക്കകൊണ്ടുള്ള കറികള്‍, ഐസ്ക്രീമിലും മറ്റും ഉപയോഗിക്കുന്ന പള്‍പ്പ്, പുഴുക്ക്, അപ്പം… അങ്ങനെ ചക്കകൊണ്ടുള്ള നിരവധി ഉത്പന്നങ്ങളാണ് നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ ‘ആര്‍ട്ടോകാര്‍പ്പസ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡി’ല്‍ നിന്ന് പുറത്തുവരുന്നത്. പാര്‍ക്കിലെ ഒരേക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന യൂണിറ്റ് 2015-ലാണ് തുടങ്ങിയത്.
ചക്ക ഇങ്ങനെയാക്കാം
മറ്റ് ഭക്ഷ്യവ്യവസായങ്ങള്ക്കുള്ള അസംസ്കൃത വസ്തുവായാണ് ചക്ക ഇവിടെ മാറുന്നത്. കേക്കിനും ഐസ്ക്രീമിനും ആവശ്യമായ ചക്ക പള്‍പ്പ്, പേസ്റ്റ്, വരിക്കച്ചക്ക പൊടിച്ചെടുത്തത് (ക്രഷ്, നൈസ്),ചക്കയുടെ പലതരത്തിലുള്ള കറികള്‍ എന്നിവ ഇവിടെ നിന്ന് കടല്കടക്കും. കറികള്‍ ഒരുവര്‍ഷത്തോളം കേടുകൂടാതിരിക്കും. നേരിട്ട് ഉപയോഗിക്കാവുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ആമസോണിലും ലഭിക്കും.
ചക്ക വിഭവങ്ങള്‍
ചെട്ടിനാട് കറി കടായ് കോഫ്ത കീമ മസാല സ്റ്റൂ പുഴുക്ക് ബാര്‍ബിക്യൂ ബര്‍ഗര്‍ പാറ്റി ഇന്ത്യന്‍ കറി
സോസുകള്‍
ഹണി ഫ്രൈഡ് സോസ് ചില്ലി സോസ് മദ്രാസ് കറി സോസ് തായ് ഗ്രീന്‍ കറി സോസ് ടൊമാറ്റൊ സോസ് *ഇറ്റാലിയന്‍ സോസ്
ചക്കക്കുരുകൊണ്ടുള്ളവ
തായ് ഗ്രീന്‍ കറി മദ്രാസ് കറി സോസ് കോക്കനട്ട് കറി സോസ്
പഴുത്ത ചക്കകൊണ്ടുള്ളവ
സീറ്റ് ചട്നിസ്ക്വാഷ്. പിന്നെ ചക്ക വരട്ടിയതും ചക്കയപ്പവും ഉണ്ടാക്കുന്നു.
വിപണി
ഗള്‍ഫ്, യു.എസ്., യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് ഇവ കയറ്റി അയക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്നു. രണ്ടുകോടി രൂപ മുതല്‍മുടക്കിലാണ് യൂണിറ്റ് തുടങ്ങിയത്. ഇപ്പോള്‍ അഞ്ചുകോടി രൂപയാണ് വാര്‍ഷിക വിറ്റുവരവ്. 30 പേര് ജോലി ചെയ്യുന്നുണ്ട്.
ചക്ക ശേഖരിക്കുന്നത്
മലയോരമേഖലയിലെ സ്വയംസഹായസംഘങ്ങള്‍ വഴി വീടുകളില്‍നിന്നാണ് ശേഖരിക്കുന്നത്. ഒരുകിലോ ചക്കച്ചുളയ്ക്ക് 80 മുതല്‍ 120 രൂപ വരെ നല്‍കും. പഴുത്ത ചക്കയ്ക്ക് 10 മുതല്‍ 20 രൂപ വരെയാണ് കൊടുക്കുന്നത്.
കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവരും. സീസണല്ലെങ്കില്‍ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നാണ് ചക്ക ശേഖരിക്കുന്നത്.