സൈബർ സെക്യൂരിറ്റിയില്‍ ഡിഗ്രി പി.ജി കോഴ്സ്: യു.ജി.സി. പാഠ്യപദ്ധതി പുറത്തിറക്കി
സൈബർ സെക്യുരിറ്റിയുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ പാഠ്യപദ്ധതി യു.ജി.സി. പുറത്തിറക്കി. സൈബർ സുരക്ഷയും സൈബർ ഭീഷണികളുമായി ബന്ധപ്പെട്ട അടിസ്ഥാന സാങ്കേതിക പരിജ്ഞാനവും വൈദഗ്ധ്യവും നൽകുക, സാമൂഹിക മാധ്യമങ്ങളുടെ ഉത്തരവാദിത്വപരമായ ഉപയോഗത്തിന് കുട്ടികളെ പ്രാപ്തരാക്കുക, സൈബർ കുറ്റകൃത്യങ്ങളുടെ ആഘാതം മനസ്സിലാക്കാൻ സഹായിക്കുക തുടങ്ങിയവയാണ് പ്രധാനലക്ഷ്യങ്ങൾ.
ബിരുദ കോഴ്സിനു കീഴിൽ അഞ്ച് മൊഡ്യൂളുകളാണുണ്ടാവുക- സൈബർ സുരക്ഷയുടെ ആമുഖം, സൈബർ കുറ്റകൃത്യവും സൈബർ നിയമവും, സാമൂഹിക മാധ്യമങ്ങളുടെ അവലോകനവും സുരക്ഷിത ഉപയോഗവും, ഓൺലൈൻ വ്യാപാരവും ഡിജിറ്റൽ പണമിടപാടുകളും, ഡിജിറ്റൽ ഉപകരണങ്ങളുടെ സുരക്ഷിത ഉപയോഗവും സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളും എന്നിവ.
സൈബർ സുരക്ഷ അവലോകനം, സൈബർ കുറ്റകൃത്യങ്ങൾ, സൈബർ നിയമം, ഡേറ്റ സ്വകാര്യതയും ഡേറ്റ സുരക്ഷയും, സൈബർ സുരക്ഷ മാനേജ്മെന്റ് എന്നിവയാണ് ബിരുദാനന്തര കോഴ്സിന്റെ ഭാഗമായുണ്ടാവുക. പ്രാക്ടിക്കൽ പരിശീലനങ്ങളും കോഴ്സുകളുടെ ഭാഗമാണ്. വിശദവിവരങ്ങൾക്ക് https://www.ugc.ac.in/ കാണുക.