യുവാവിനെ വായിൽ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തിയ കേസ്; ബന്ധുവിനെ വനത്തിൽ നിന്ന് പിടികൂടി
ഇടുക്കി: വായിൽ കമ്പി കുത്തിക്കയറ്റി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട മറയൂർ പെരിയകുടിയിൽ രമേശിന്റെ (27) ബന്ധുവായ സുരേഷാണ് പിടിയിലായത്. സമീപത്തെ വനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. ഇന്നലെ അർദ്ധരാത്രിയാണ് അരും കൊല നടന്നത്.
ഇന്നലെ വൈകുന്നേരം ഇരുവരും ചേർന്ന് മദ്യപിച്ചിരുന്നു. ശേഷം ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. കമ്പി വടികൊണ്ട് രമേശിനെ തലയ്ക്കടിച്ച് വീഴ്ത്തിയ സുരേഷ്, കമ്പി വായിലേക്ക് കുത്തിക്കയറ്റിയാണ് കൊലപ്പെടുത്തിയത്. രമേശിന്റെ മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.