തരിണിയെ ചേർത്തുപിടിച്ച് കാളിദാസ്, നീ നിന്റെ തങ്കത്തെ കണ്ടെത്തിയല്ലേയെന്ന് നടി ഗായത്രി;
കഴിഞ്ഞ ഓണത്തിന് കാളിദാസ് ജയറാം പങ്കുവച്ച കുടുംബ ചിത്രത്തിൽ ആരാധകരുടെ ശ്രദ്ധപതിഞ്ഞത് മോഡൽ തരിണി കലിംഗരായരിലായിരുന്നു. ജയറാമും പാർവതിയും മക്കളുമുള്ള ചിത്രത്തിൽ എങ്ങനെ തരിണി വന്നെന്നും, കാളിദാസിന്റെ പ്രണയിനിയാണോ ഇത് എന്നൊക്കെ ആരാധകർ താരകുടുംബത്തോട് ചോദിച്ചിരുന്നു.ഇപ്പോഴിതാ തരിണിയെ ചേർത്തുപിടിച്ചുകൊണ്ട് ദുബായിൽ നിന്നുള്ള മറ്റൊരു ചിത്രം കൂടി പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. തരിണിയും കാളിദാസിനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾക്ക് പാർവതി ജയറാമും മാളവികയും നൽകിയ കമന്റുകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
‘എന്റെത്’ എന്നായിരുന്നു പാർവതിയുടെ കമന്റ്. ‘ഹലോ ഹബീബീസ്’ എന്നാണ് മാളവിക കമന്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം മൂന്ന് ലക്ഷത്തിലധികം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. കല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, ഗായത്രി ശങ്കർ തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ‘നീ നിന്റെ തങ്കത്തെ കണ്ടെത്തി അല്ലേ?’ എന്നാണ് ഗായത്രിയുടെ ചോദ്യം.