മഹാരാഷ്ട്രയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; 11 പേർ മരിച്ചു, 38 പേർക്ക് പരിക്ക്
നാസിക്: മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് പതിനൊന്ന് പേർ മരിച്ചു. നാസിക്കിലെ ഔറംഗാബാദ് റോഡിൽ ഇന്ന് പുലർച്ചെ 5.15 ഓടെയാണ് അപകടം. ട്രക്കിലിടിച്ചതിന് പിന്നാലെയാണ് ബസിന് തീപിടിച്ചത്. അപകടത്തിൽ 38 പേർക്ക് പരിക്കേറ്റു.
മുംബയിൽ നിന്ന് പുറപ്പെട്ട ബസ് ഔറംഗാബാദ് റോഡിലെത്തിയപ്പോൾ ട്രക്കുമായി കൂട്ടിയിടിച്ചു. പിന്നാലെ തീപിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ നാസിക്കിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി എക്നാഥ് ഷിൻഡെ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തു