ത്രില്ലടിപ്പിക്കാന്‍ ഷൈനും ബിനു പപ്പുവും; ‘ഭാരത സര്‍ക്കസ്’ ഫസ്റ്റ് ലുക്ക് പുറത്ത്
ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഭാരത സര്‍ക്കസ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. മമ്മൂട്ടിയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ബിനു പപ്പു, സംവിധായകന് എം എ നിഷാദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സോഹന്‍ സീനുലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെസ്റ്റ് വേ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അനൂജ് ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, പ്രജോദ് കലാഭവന്‍, സുനില്‍ സുഖദ, ജയകൃഷ്ണന്, പാഷാണം ഷാജി, ആരാധ്യ ആന്‍, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായര്‍, മീരാ നായര്‍, സരിത കുക്ക, അനു നായര്‍, ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത് മുഹാദ് വെമ്പായം രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യന് നിര്‍വ്വഹിക്കുന്നു. അതേസമയം ഷൈന്‍ പ്രധാന വേഷത്തിലെത്തുന്ന മറ്റൊരു ചിത്രമാണ് വിചിത്രം. ഒക്ടോബര്‍ 14 ന് ചിത്രം തീയേറ്ററുകളിലെത്തും. ഷൈനൊപ്പം ബാലു വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
തൃശൂര്‍, ചാലക്കുടി, ആതിരപ്പളളി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. സംഗീതം-ബിജി ബാല്‍, എഡിറ്റര്‍-വി സാജന്, പ്രൊഡക്ഷന്‍ കണ്ട്രോളര്-ദീപക് പരമേശ്വരന്, കോ ഡയറക്ടര്‍-പ്രകാശ് കെ മധു,കല-പ്രദീപ്, മേക്കപ്പ-്റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ-്നിദാദ് കെ എന്‍,പരസ്യകല-കോളിന്‍സ് ലിയോഫില്‍, സൗണ്ട്-ദാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ-്നസീര് കാരന്തൂര്‍. പി ആര് ഒ -എ എസ് ദിനേശ്.