സൈനിക ക്യാമ്പിൽ വൻ സ്ഫോടനം, രണ്ട് സൈനികർക്ക് ജീവൻ നഷ്ടമായി, ഒരാൾക്ക് ഗുരുതര പരിക്ക്
ന്യൂഡൽഹി: ത്സാൻസിയിൽ സൈനിക ക്യാമ്പിലുണ്ടായ അപകടത്തിൽ രണ്ട് സൈനികർക്ക് ജീവൻ നഷ്ടമായി . ടാങ്കറിന്റെ ബാരൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പശ്ചിമ ബംഗാൾ സ്വദേശിയായ നായിബ് സുബേദാർ സുമർ സിംഗ് ബഗാരിയ (41), സുഖന്ത മണ്ഡൽ എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ടാങ്ക് ഡ്രൈവർ സന്ത് കബീർ നഗർ സ്വദേശി പ്രദീപ് സിംഗ് യാദവിനാണ് ഗുരുതരമായി പരിക്കേറ്റത്.ബബിനയിലെ സൈന്യത്തിന്റെ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്.പതിവ് അഭ്യാസത്തിനിടെ സൈന്യത്തിന്റെ ടി-90 പീരങ്കിയുടെ ബാരൽ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു.