സിപിഐ വനിതാ നേതാവിന്റെ പീഡന പരാതി: സിപിഎം നേതാവിന് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്ഷന്
കോഴിക്കോട്: സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം കെ. പി. ബിജുവിനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തു. സിപിഐ വനിതാ നേതാവിന്റെ പീഡന പരാതിയെ തുടര്‍ന്നാണ് നടപടി.
രാഷ്ട്രീയ ആവശ്യത്തിനായി പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോള്‍ നേതാവ് ഉപദ്രവിച്ചു എന്നു കാണിച്ച് ഇക്കഴിഞ്ഞ സെപ്തംബര്‍ 15-ന് വനിതാ നേതാവ് മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്തിട്ടും പാര്‍ട്ടി നടപടി എടുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇപ്പോള്‍ നടപടി.
പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവും ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗവുമാണ് കെ പി ബിജു