പേവിഷബാധ കുത്തിവെപ്പ് ക്യാമ്പയിന് തുടക്കമായി
മടിക്കൈ ഗ്രാമ പഞ്ചായത്ത് പരിധിയിലെ വളര്‍ത്തു നായകള്‍ക്കുളള പേവിഷബാധ കുത്തിവെപ്പ് ക്യാമ്പയിന് തുടക്കമായി. മുണ്ടോട്ട് റെഡ് സ്റ്റാര്‍ ക്ലബ്ബ് പരിസരത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സത്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എന്‍.ഖാദര്‍ അധ്യക്ഷത വഹിച്ചു. കെ.വി. പ്രമോദ്, കെ.ഷൈലജ എന്നിവര്‍ സംസാരിച്ചു. ഡോ.റൂബി അഗസ്റ്റിന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മൊബൈല്‍ വെറ്റിനറി ക്ലിനിക്കിലെ ഡോ.സവാദ് എന്നിവര്‍ കുത്തിവെപ്പിന് നേതൃത്വം നല്കി. കുത്തിവെപ്പെടുത്ത വളര്‍ത്തു നായ്ക്കള്‍ക്ക് ക്യാമ്പില്‍ വച്ച് ലൈസന്‍സ് നല്കി.
എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12 വരെയാണ് ക്യാമ്പ്.