രൂപയ്ക്ക് വീണ്ടും തിരിച്ചടി; ഡോളറുമായുള്ള വിനിമയത്തില്‍ 82.33 രൂപയിലെത്തി
ന്യുഡല്‍ഹി: യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും തിരിച്ചടി. രാവിലെ വിനിമയത്തില്‍ 44 പൈസ താഴ്ന്ന് 82.33 രൂപയിലെത്തി. ഇന്നലെ 81.89 രൂപ എന്ന നിരക്കിലായിരുന്നു വിനിമയം അവസാനിപ്പിച്ചത്.
ഇന്നലെ രൂപയുടെ മൂല്യത്തില്‍ 55 പൈസ ഇടിവുണ്ടായി 82.17ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് അത് 81.89ലേക്ക് കയറിയിരുന്നു. ഇന്നു രാവിലെ 82.19ലാണ് വ്യാപാരം തുടങ്ങിയത്. വൈകാതെ നഷ്ടം 82.33ലേക്ക് കയറുകയായിരുന്നു.
രൂപയുടെ മൂല്യം 80ല്‍ പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ജൂലായില്‍ മാത്രം 1900 കോടി ഡോളറാണ് പുറത്തുവിട്ടത്.