മയക്കുമരുന്ന് വിരുദ്ധ ശൃംഖലയും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി
കാഞ്ഞങ്ങാട് :നാളത്തെ കേരളം ലഹരിമുക്ത നവകേരളം തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ വിദ്യാലയങ്ങളില്‍ മയക്കുമരുന്ന് വിരുദ്ധ ശൃംഖലയും ബോധവത്ക്കരണ ക്ലാസ്സും നടത്തി. ജി.എച്ച്.എസ് ബല്ല ഈസ്റ്റില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വികസന കാര്യസ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ.വി.സരസ്വതി അധ്യക്ഷത വഹിച്ചു.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ കെ.ലത, കൗണ്‍സിലര്‍മാരായ പി.വി.മോഹനന്, പള്ളിക്കൈ രാധാകൃഷ്ണന്, ജി.എച്ച്.എസ് ബല്ല ഈസ്റ്റ് പ്രിന്‍സിപ്പാള്‍
സി.വി.അരവിന്ദന്, പ്രധാനാധ്യാപകരായ വത്സലക്കുട്ടി, സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. മയക്കുമരുന്ന് വിരുദ്ധ ശൃംഖലയില്‍ 1500 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.