പണം വെച്ച് ചീട്ട് കളി: കാസർകോട് പൊലീസ് 13 പേരെ അറസ്റ്റുചെയ്തു 47,500 രൂപ കണ്ടെടുത്തു
കാസർകോട്: പണം വച്ച് ചീട്ടുകളിച്ചവർ പൊലീസ് പിടിയിൽ. 13 പേരെയാണ് കാസർകോട് പൊലീസ് നടത്തിയ റെയ്ഡിൽ പിടികൂടിയത്. ഇവരിൽ നിന്ന് 47,500 രൂപ പിടിച്ചെടുത്തു. സോമനാഥ് ഷെട്ടി, ചന്ദ്രഹാസൻ, രമേശ്, അബ്ബാസ്, ദിനേശ്, അബ്ദുൽ ഹമീദ്, സജി, അനിരുദ്ധൻ, രവി പൂജാരി, അബ്ദുർ റഹ്മാൻ, പ്രസാദ്, മുഹമ്മദ് സലീം, അബൂബകർ സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുഡ്ലു ഗംഗേ റോഡിലെ ഒഴിഞ്ഞ വീട്ടിൽ നടത്തിയ എസ്ഐ മധുസൂധനന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സിവിൽ പൊലീസ് ഓഫീസർമാരായ രാഘേഷ്, വിജേഷ്, സാജു, ധനേഷ് എന്നിവരും പരിശോധന നടത്തിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.