രാജ്യത്ത് മരുന്നുകളിൽ വെറും രണ്ട് ശതമാനം മാത്രമാണ് പരിശോധനകൾക്ക് വിധേയമാക്കുന്നത്, ഡോക്ടറുടെ വെളിപ്പെടുത്തൽ
രാജ്യത്ത് നിർമ്മിക്കപ്പെടുന്ന കുട്ടികൾക്കുള്ള ചുമമരുന്നുകളെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്ത കഫ്സിറപ്പുകളിൽ കിഡ്നിക്ക് മാരകമായ അപകടമുണ്ടാക്കുന്ന ചില ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഈ വിഷയത്തിൽ ഫേസ്ബുക്കിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കുകയാണ് ഡോക്ടർ സുൽഫി നൂഹു.നമ്മുടെ സംസ്ഥാനവും, രാജ്യവും ചാത്തൻ മരുന്നുകളുടെ ലോകമായി മാറുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിലാക്കുവാനുള്ള സംവിധാനങ്ങളില്ലാത്തതാണ് വലിയ പാകപ്പിഴയുണ്ടാവാൻ കാരണം. രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന മരുന്നുകളിൽ കേവലം രണ്ട് ശതമാനം മാത്രമാണ് ശരിയായ പരിശോധയ്ക്ക് വിധേയമാക്കുന്നതെന്ന വിവരവും അദ്ദേഹം പങ്കുവയ്ക്കുന്നു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംചാത്തന് മരുന്നുകളുടെ ലോകം
കേരളം, ഭാരതം ചാത്തന് മരുന്നുകളുടെ ലോകമായി മാറുന്നു.ലോകാരോഗ്യ സംഘടന, ഭാരതത്തില്‍ നിന്നും പോയ ചില കഫ്സിറപ്പുകളില്‍ കിഡ്നിക്ക് മാരകമായ അപകടമുണ്ടാക്കുന്ന ചില ഘടകങ്ങള്‍ അടങ്ങിയിരിന്നുവെന്നും അതുമൂലം ഗുരുതരമായ ഭവിഷ്യത്തിലേയ്ക്ക് നീങ്ങിയന്നുമൊക്കെ കണ്ടെത്തിയിട്ടുണ്ട്.ഇത് വിരല്‍ ചൂണ്ടുന്നത് കേരളത്തില്‍, ഭാരതത്തില്‍ നിലവിലുള്ള മരുന്നുകളുടെ ക്വാളിറ്റിയെകുറിച്ചാണ്.ഗുണനിലവാരം ഉറപ്പിലാക്കുവാനുള്ള സംവിധാനങ്ങളില്ലാത്തതുതന്നെയാണ് ഏറ്റവും വലിയ പാകപ്പിഴ.ഭാരതത്തില്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളില്‍ വെറും 2 ശതമാനം മാത്രമാണ് പരിശോധനകള്‍ക്ക് വിധേയമാകുന്നത്.അതീവ ഗുരുതരമായ ഈ അവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടതായിട്ടുണ്ട്. മരുന്നുകളെല്ലാം തന്നെയും പരിശോധനാവിധേയമാവുകയും ക്വാളിറ്റി ഉറപ്പാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമണ്.മിക്കപ്പോഴും ഡോക്ടര്‍മാര്‍ അവരുടെ പരിചയ സമ്പത്ത് മൂലം മരുന്നുകള്‍ നല്ലതാണോ ചീത്തയാണോ എന്ന് തീരുമാനിക്കുന്ന രീതിയിലെത്തുന്നത് അഭികാമ്യമല്ലതന്നെ.അതുകൊണ്ടുതന്നെ മരുന്നുകളുടെ ഗുണനിലവാരം എത്രയും പെട്ടെന്ന് പരിശോധിക്കുവാനുള്ള സംവിധാനങ്ങള്‍ ഭാരത്തിലും ലോകത്തിലും ഉണ്ടായേ തീരൂ.ഇല്ലെങ്കില്‍ ഇതുപോലുള്ള ചാത്തന് കമ്പനികളുടെ മരുന്നുകള്‍ കയറ്റി അയയ്ക്കപ്പെടുകയും അവ ജീവനെടുക്കുകയും ചെയ്യുമ്പോള്‍ മാത്രമായിരിക്കും നാം തിരിച്ചറിയുകമരുന്നുകള് ഡോക്ടറുടെ പ്രിസ്ക്രിപ്ഷന് ഇല്ലാതെ വിറ്റഴിക്കപ്പെടുമ്പോള്‍, ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ വാങ്ങിക്കഴിക്കുമ്പോഴൊക്കെ തന്നെ ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.അതുകൊണ്ട് തന്നെ കേരളം വാഴുന്ന, ഭാരതം വാഴുന്ന ചാത്തന്മാരെ കരുതിതന്നെയിരിക്കണം.ഡോ. സുല്‍ഫി നൂഹു