റോഷാക്കിലെ നായകൻ, കഥയെ നയിക്കുന്നയാൾ താനല്ല: അഭ്യൂഹങ്ങൾക്ക് വിട നൽകി, നടന്റെ പേര് വെളിപ്പെടുത്തി മമ്മൂട്ടി
നാളെ റിലീസിനെത്തുന്ന ചിത്രം റോഷാക്കിലെ നായകൻ താൻ അല്ലെന്ന് മമ്മൂട്ടി. കഥയെ നയിക്കുന്നയാൾ മറ്റൊരാളാണെന്ന് അഭിമുഖത്തിൽ മമ്മൂട്ടി തന്നെ വെളിപ്പെടുത്തി. നിരവധി കഥാപാത്രങ്ങളുള്ള ചിത്രമാണ് റോഷാക്ക്. ഗ്രേസി ആന്റണി, ജഗദീഷ്, ബിന്ദു പണിക്കർ, ഷഫറുദ്ദീൻ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങി നിരവധിപേർ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. ഇതിൽ കഥയെ നയിക്കുന്നയാൾ എന്ന് മമ്മൂട്ടി പറഞ്ഞത് ഷഫറുദ്ദീനെയാണ്. ബിന്ദു പണിക്കരും മികച്ച അഭിനയ പ്രാധാന്യമുള്ള വേഷമാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും മെഗാ സ്റ്റാർ വ്യക്തമാക്കി