ചരിത്രവും ആധുനികതയും സമന്വയിപ്പിച്ച് ‘മിയ’; നവീകരിച്ച മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് തുറന്നു
ദോഹ: നവീകരിച്ച മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (മിയ) പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഇസ്ലാമിക് കല, ചരിത്രം, സംസ്കാരം എന്നിവ വിളിച്ചോതുന്ന 18 ആധുനികവല്‍ക്കരിച്ച ഗാലറികളാണ് നവീകരിച്ച മ്യൂസിയത്തിലുള്ളത്.
ലോകകപ്പിനായി ഖത്തറിലെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് ഖുര്‍ ആന്റെ കയ്യെഴുത്തു പ്രതികള്‍, ഇസ്ലാമിക് കാലഘടത്തില്‍ വിവിധ രാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്നു പാത്രങ്ങള്‍, ആയുധങ്ങള്‍, വസ്ത്രങ്ങള്‍, കാര്പെറ്റുകള്, ആഭരണങ്ങള്‍ എന്നിവ നേരിട്ട് കാണാം. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍താനി, യുവജന കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി, സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുല്റഹ്മാന് ബിന്‍ ഹമദ് ബിന്‍ ജാസിം ബിന്‍ ഹമദ് അല്‍താനി, ഖത്തര്‍ മ്യൂസിയം അധ്യക്ഷ ശൈഖ അല്‍ മയാസ ബിന്ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി എന്നിവര്‍ ചൊവ്വാഴ്ച നടന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റവുമായി ഖത്തര്‍
ഡമാസ്കസ്, ഇറാന്, സൗത്ത് ഏഷ്യ, ഇന്ത്യന്‍ ഓഷ്യന്‍ എന്നിങ്ങനെ വിവിധ പേരുകളിലുള്ളതാണ് ഓരോ ഗാലറികളും. പുരാതന അലമാരകള്‍, കണ്ണടകള്‍, അലങ്കാര വസ്തുക്കള്‍, കാലിഗ്രഫി, പാത്രങ്ങള്‍ എന്നിവ ഡമാസ്കസ് ഗാലറിയില്‍ കാണാനാകും. എല്ലാ ഗാലറികളിലും ടച്ച് സ്ക്രീനുകളാണ് ഉള്ളത്. ഗാലറിയുടെ പ്രവേശന കവാടത്തിലുള്ള രണ്ട് ടച്ച് സ്ക്രീനുകളില്‍, ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നെക്ലേസുകള്‍, തലപ്പാവുകള്‍, ആഭരണങ്ങള്‍ എന്നിവ വെര്‍ച്വല്‍ ആയി ധരിക്കാനുള്ള അവസരവുമുണ്ട്.
ഖത്തറില്‍ ഒക്ടോബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു
സന്ദര്‍ശകര്‍ക്ക് സ്മെല് സ്റ്റേഷനില്‍ മെഡിറ്റനേറിയന്‍ രാജ്യങ്ങളില്‍ വില്‍പ്പന നടത്തിയിരുന്ന വ്യത്യസ്ത തരം സുഗന്ധദ്രവ്യങ്ങളുടെ ഗന്ധം ആസ്വദിക്കാം. ഹജ്ജിനായി ഉപയോഗിക്കുന്ന വസ്ത്രങ്ങളാണ് ഗാലറി മൂന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് ഡയറക്ടര്‍ ഡോ. ജൂലിയ ഗോന്നെല്ല പറഞ്ഞു.