മരിച്ചവരില്‍ അഞ്ച് വിദ്യാര്‍ത്ഥികളും ദേശീയ ബാസ്ക്കറ്റ് ബോള്‍ താരം
പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍ മരിച്ചവരില്‍ അഞ്ച് വിദ്യാര്‍ത്ഥികളും അധ്യാപകനും കെ.എസ്.ആര്.ടി.സി ബസ് യാത്രക്കാരായ മൂന്നു പേരും
മരിച്ച വിദ്യാര്‍ത്ഥികള്‍: ആരക്കുന്നം ചിറ്റേത്ത് സി.എസ് ഇമ്മാനുവേല്‍ (17), ചെമ്മനാട് വെമ്പിളിമറ്റത്തില്‍ എല്‍ന ജോസ് (15), പൊറ്റയില്‍ ക്രിസ് വിന്റര്‍ബോണ്‍ തോമസ് (15), പൈങ്കരപ്പള്ളി രശ്മി നിലയം ദിയ രാജേഷ് (15), വലിയകുളം അഞ്ജനം അഞ്്ജന അജിത് (17), അധ്യാപകനായ വിഷ്ണു എന്നിവരാണ് മരിച്ചത്. മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് സ്കൂളിലെ പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികളും അധ്യാപകനുമാണ് ഇവര്‍.
കെ.എസ്.ആര്.ടി.സി യാത്രക്കാരനായ ദീപു, അനൂപ്, രോഹിത് രാജ് എന്നിവരാണ് മരിച്ച മറ്റു മൂന്നു പേര്. രോഹിത് രാജ് ദേശീയ ബാസ്ക്കറ്റ് ബോള്‍ താരവുമാണ്. തൃശൂര്‍ സ്വദേശിയാണ്.