അഞ്ച് വയസുള്ള മകനെ മലപ്പുറത്ത് നിന്ന് എത്തിയ രണ്ടംഗ സംഘം തട്ടികൊണ്ട് പോയതായി യുവതിയുടെ പരാതി;
കാസര്‍കോട്:
അഞ്ച് വയസുകാരനെ മലപ്പുറത്ത് നിന്ന് എത്തിയ രണ്ടംഗ സംഘം തട്ടികൊണ്ട് പോയതായി യുവതിയുടെ പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഫോര്‍ട് റോഡിലെ ഖദീജത് റുഖ്സാന ബീവിയുടെ പരാതിയിലാണ് മലപ്പുറം സ്വദേശികളായ ഹുസൈന്(31), ശിബില്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.
ഒക്ടോബര്‍ രണ്ടിന് വൈകുന്നേരം നാല് മണിക്ക് വീട്ടില്‍ നിന്നാണ് കുട്ടിയെ കടത്തികൊണ്ട് പോയതെന്നാണ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. തട്ടികൊണ്ട് പോകലിന് പിന്നില്‍ യുവതിയുടെ ഭര്‍ത്താവാണെന്ന സൂചനയാണ് പുറത്തുവരുന്നത്.