വ്യാപര സമുച്ചയത്തിനകത്ത് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
പാലക്കാട്: അട്ടപ്പാടി അഗളിയിൽ വ്യാപര സമുച്ചയത്തിനകത്ത് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അഗളി സ്വദേശി വെങ്കിടേശാണ് മരിച്ചത്. 60 വയസ്സായിരുന്നു. പഞ്ചായത്തിൻ്റെ ഉമടസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീടുകയറി തുണികൾ വിൽക്കുന്ന ജോലിയാണ് മരിച്ച വെങ്കിടേശിന്. അഗളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.