ഗുരുഗ്രാമില്‍ പൊളിക്കുന്നതിനിടെ കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം
ഗുരുഗ്രാം: ഗുരുഗ്രാമില്‍ കാലപ്പഴക്കം ചെന്ന ഫാക്ടറി കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഉദ്യോഗ് വിഹാര്‍ ഫേസ് ഒന്നില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന രണ്ട് തൊഴിലാളികളെ ഫര്ഫോഴ്സ്് പുറത്തെത്തിച്ചു.