ഇന്ത്യന്‍ വ്യോമപാതയില്വച്ച് ഇറാനിയന്‍ വിമാനത്തിന് ബോംബ് ഭീഷണി; യുദ്ധവിമാനങ്ങള്‍ അയച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമപാതയ്ക്ക് മുകളില്‍ ഇറാനിയന്‍ വിമാനത്തിന് ബോംബ് ഭീഷണി. ഇറാനില്‍നിന്ന് ചൈനയിലേക്ക് പോകുന്ന വിമാനത്തിനാണ് ഭീഷണിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വിമാനം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടേയും വ്യോമസേനയുടെയും കര്‍ശന നിരീക്ഷണത്തിലാണ്. മുന്നറിയിപ്പ് ലഭിച്ചതോടെ വ്യോമസേന സുഖോയ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു.
പഞ്ചാബിലേയും ജോധ്പുരിലേയും വ്യോമതാവളങ്ങളില്‍നിന്നുള്ള സുഖോയ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചത്. അതേ സമയം ഏത് ഇറാനിയന്‍ വിമാനത്തിനാണ് ഭീഷണിയെന്ന് വ്യക്തമല്ല. കൂടുതല്‍ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ അധികൃതകരുടെ അനുമതി ലഭിച്ചതോടെ വിമാനം ചൈനയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.